വടകര: മോദിയുടെ നയം അതേപടി തുടരുന്ന സര്‍ക്കാരല്ല എല്‍ഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണായി വിജയന്‍. ബിജെപി
തുടരുന്ന വര്‍ഗീയ-നവഉദാരവല്‍ക്കരണ നയം അംഗീകരിക്കാതെ ബദല്‍ നയവുമായി ഈ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി പ്രവര്‍ത്തിക്കും. നാടിന്റെ തകര്‍ച്ചക്കിടയാക്കുന്ന ഒന്നിനും കൂട്ടുനില്‍ക്കില്ല. നിശ്ചയിച്ചത് അതുപോലെ നടപ്പാക്കും. അത് മുടക്കാനുള്ള എല്ലാ ശ്രമങ്ങളെയും അതിജീവിച്ച് നാടിന്റെ താല്‍പ്പര്യത്തിനായി പ്രവര്‍ത്തിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഎം ജില്ലാസമ്മേളനത്തിന്റെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
ബിജെപി സര്‍ക്കാര്‍ പാഠപുസ്തകത്തില്‍ വര്‍ഗീയത കലര്‍ത്തി. നിങ്ങള്‍ പറയുന്നത് പഠിപ്പിക്കാന്‍ തയ്യാറല്ലെന്ന് പറഞ്ഞ സര്‍ക്കാരാണ്
എല്‍ഡിഎഫിന്റേത്. മറ്റ് രാജ്യങ്ങളിലെ കുട്ടികളെ ആകര്‍ഷിക്കുംവിധം കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബാക്കാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.
2016 വരെ യുഡിഎഫ് ഭരണത്തില്‍ കേരളം തകര്‍ന്നടിയുകയായിരുന്നു. വീണ്ടും യുഡിഎഫ് അധികാരത്തില്‍ വന്നിരുന്നെങ്കില്‍ ഈ ദേശീയപാത വരുമായിരുന്നോ. ഇത് നടക്കരുതെന്ന് കേന്ദ്രത്തിനൊപ്പം ആഗ്രഹിക്കുന്നവര്‍ ഇവിടെയുമുണ്ട്. അവര്‍ക്ക് കേരളതാല്‍പര്യം പ്രധാനമല്ല. തമ്മിലടിക്കുകയല്ലാതെ അവരെന്താണ് ചെയ്തിട്ടുള്ളത്. കിഫ്ബി വഴി 90,000 കോടിയുടെ വികസന പദ്ധതികള്‍ ആവിഷ്‌കരിച്ചു. അതിന് തടയിടാനും കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചു. നിക്ഷേപസൗഹൃദത്തില്‍ കേരളം നമ്പര്‍ വണ്ണായി . 2016വരെ നിക്ഷേപവുമില്ല, വ്യവസായവുമില്ല എന്നതായിരുന്നു സ്ഥിതി. ഇന്ന് ബഹുരാഷ്ട്ര കമ്പനികളടക്കം വരുന്നു. നമ്മുടെ
കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസവും അതിന് അനുസൃതമായ തൊഴില്‍സാധ്യതയുമുണ്ടാക്കും. രാജ്യത്ത് പലയിടത്തും കാണുന്ന വര്‍ഗീയകുഴപ്പമില്ലാതെ ക്രമസമാധാനം ഭദ്രമായ സംസ്ഥാനമാണ് കേരളം. സ്ത്രീസുരക്ഷയിലും മുന്നിലാണ്. എന്തിനാണ് ഇത്രയധികം ക്ഷേമപെന്‍ഷന്‍ കൊടുക്കുന്നതെന്ന് ചോദിച്ചവരാണ് കേന്ദ്രസര്‍ക്കാര്‍. പെന്‍ഷന്‍ കമ്പനിക്ക് തടയിടാന്‍ ശ്രമിച്ചു. ഞെരുക്കലും ശ്വാസംമുട്ടലുമുണ്ടായപ്പോള്‍ കുറച്ച് കുടിശ്ശിക വന്നു. ഈ വര്‍ഷം രണ്ട് ഗഡു കൊടുത്തു. ജനതാല്‍പര്യവും നാടിന്റെ വികസനവുമാണ് സര്‍ക്കാരിന്റെ അജണ്ടയെന്നും മുഖ്യമന്ത്രി പറഞ്ഞു.