വടകര: ലഹരിക്കെതിരെ നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് എസ്എസ്എഫ് കോഴിക്കോട് നോര്‍ത്ത് ജില്ലാ കമ്മറ്റി റൂറല്‍
ജില്ലാ പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. കരിമ്പനപ്പാലത്തു നിന്ന് ആരംഭിച്ച മാര്‍ച്ചില്‍ നുറുകണക്കിന് പ്രവര്‍ത്തകര്‍ അണി ചേര്‍ന്നു. മാര്‍ച്ച് എസ്പി ഓഫീസിന് സമീപം ബാരിക്കേഡ് തീര്‍ത്ത് പോലീസ് തടഞ്ഞു. എസ്എസ്എഫ് മുന്‍ സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരള മുസ്ലിം ജമാഅത്ത് ജില്ലാ വൈസ് പ്രസിഡന്റ് റഷീദ് മുസല്യാര്‍ ആയഞ്ചേരി, എസ്എസ്എഫ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.വി.പി.കെ.ഉമറലി എന്നിവര്‍ സംസാരിച്ചു.
വര്‍ധിച്ചു വരുന്ന ലഹരി, സൈബര്‍ ക്രൈം പ്രശ്‌നങ്ങളെ നയപരമായും പ്രായോഗികമായും നേരിടുന്നതിന്റെ ഉത്തരവാദിത്വം
സര്‍ക്കാരിനും എക്‌സിക്യൂട്ടീവ് ബോഡിക്കുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. അധികാരികളുടെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ട ജാഗ്രതയെ ഓര്‍മപ്പെടുത്തുക എന്നതാണ് മാര്‍ച്ചിന്റെ ലക്ഷ്യമെന്ന് ഇവര്‍ വ്യക്തമാക്കി. ജില്ലയിലെ 339 യൂണിറ്റുകളില്‍ നിന്നുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. ‘അധികാരികളെ നിങ്ങളാണ് പ്രതി’എന്ന പ്രമേയത്തില്‍ നടക്കുന്ന ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായാണ് മാര്‍ച്ച്.
ജില്ലാ പ്രസിഡന്റ് ഷാഫി അഹ്‌സനി, മുജീബ് സഖാഫി, അന്‍വര്‍ സഖാഫി, ഷഫീഖ് നൂറായി, അഡ്വ.വി.പി.കെ.ഉമറലി എന്നിവര്‍ നേതൃത്വം നല്‍കി.