ഇരിങ്ങല്‍: പയ്യോളി കോട്ടക്കല്‍ സ്വദേശിയായ യുവാവിനെ കണ്ണൂരില്‍ കാണാതായതായി പരാതി. കോട്ടക്കല്‍ പള്ളിത്താഴ
വിനോദിന്റെ മകന്‍ ആദര്‍ശിനെയാണ് (22) ജോലിസ്ഥലത്തുനിന്ന് കാണാതായത്. കണ്ണൂരില്‍ കേബിള്‍ ടെക്‌നീഷ്യനായി ജോലി നോക്കുന്ന ആദര്‍ശ് ഇന്നലെ ഉച്ചയ്ക്ക് ജോലിസ്ഥലത്ത് നിന്ന് ഹോട്ടലിലേക്ക് പോയതായിരുന്നു. പിന്നീട് തിരിച്ചുവന്നില്ലെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. ബന്ധുക്കള്‍ പയ്യോളി പോലീസില്‍ പരാതി നല്‍കി. ആദര്‍ശിനെ കണ്ടെത്തുന്നവര്‍ 9447600848, 7736762591 എന്ന നമ്പറുകളില്‍ ഏതിലെങ്കിലും അറിയിക്കാന്‍ താല്പര്യം.
