ആയഞ്ചേരിയിലെ നുപ്പറ്റ നഫീസക്ക് നാട്ടുകാര്‍ റോഡ് നിര്‍മിച്ചു നല്‍കി. ദുര്‍ഘടമായ ഇടവഴി വെട്ടിത്തെളിച്ചാണ് റോഡ് പണിതത്. പാലിയേറ്റിവ് പ്രവര്‍ത്തകര്‍ എത്തിച്ചേരുന്നതും നഫീസ ആശുപത്രിയില്‍ പോകുന്നതും വളരെ പ്രയാസപ്പെട്ടായിരുന്നു.
പരിസരവാസികളും സന്നദ്ധ പ്രവര്‍ത്തകരും കസേരയില്‍ വഹിച്ചാണ് ദൂരം താണ്ടിയത്. മണ്‍പാതയാക്കിയ ഇവിടെ മഴയാരംഭിക്കുന്നതിന് മുമ്പ് കോണ്‍ക്രീറ്റ് ചെയ്ത് സുരക്ഷിതമാക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.
പഞ്ചായത്ത് അധികൃതരെയും ജനപ്രതിനിധികളെയും സമീപിച്ച് സഹായം തേടുകയും ചെയ്യും. ടി.പി മൊയ്തു ഹാജി, പി.പി അബ്ദിഹിമാന്‍, എന്‍. സുരേഷ്, എന്‍ പ്രമോദ്, നസീര്‍, ജമാല്‍, ആര്‍ പ്രതീഷ്, ടി.എം ഇഖ്ബാല്‍, ടി എന്‍ മമ്മു, ഇര്‍ഫാന്‍ എന്നിവര്‍ നേതൃത്വം നല്‍കി.