കൊയിലാണ്ടി: ദേശീയപാതയില്‍ തിരുവങ്ങൂര്‍ അണ്ടിക്കമ്പനിക്ക് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഡിവൈഡറിലിടിച്ചു.
ഇന്നു രാവിലെയാണ് അപകടം. കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍ പെട്ടത്. ആര്‍ക്കും പരിക്കില്ല. ബസിന്റെ മുന്‍ഭാഗം തകര്‍ന്നിട്ടുണ്ട്. പോലീസെത്തി നടപടി സ്വീകരിച്ചു.
