വില്യാപ്പള്ളി: പ്രമുഖ സോഷ്യലിസ്റ്റും എച്ച്എംഎസ് നേതാവുമായ കെ.എം.ചന്ദ്രൻ
അനുസ്മരണം സംഘടിപ്പിച്ചു. കാലത്ത് ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. വൈകുന്നേരം വില്യാപ്പള്ളിയിൽ നടന്ന അനുസ്മരണ സമ്മേളനം എച്ച്എംഎസ് ജില്ലാ പ്രസിഡന്റ് പി.എം. നാണു ഉദ്ഘാടനം ചെയ്തു.
ആയാടത്തിൽ രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. വി.സി. കുമാരൻ അധ്യക്ഷത വഹിച്ചു. എ.പി. അമർനാഥ്, ടി.ജി. മയ്യന്നൂർ, കൊടക്കാലാം കണ്ടി കൃഷ്ണൻ, വി.ബാലകൃഷ്ണൻ, ഇ.എം.നാണു, എം.ടി.കെ സുരേഷ്, പി.കെ. പവിത്രൻ, മലയിൽ ബാലകൃഷ്ണൻ, ടി.എം രാജൻ, വി.പി.കൃഷ്ണൻ എന്നിവർ സംസാരിച്ചു.