സ്‌കൂള്‍ റോഡിന്റെയും വരിക്കോളി ലക്ഷം വീട് റോഡിലെ കലുങ്കിന്റെയും ഉദ്ഘാടനം വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ബിജുള നിര്‍വഹിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് 23-24 വര്‍ഷത്തെ ഫണ്ട് ഉപയോഗിച്ച് ചെയ്ത രണ്ടു പ്രവൃത്തികളാണിവ. 10 ലക്ഷം രൂപയാണ് ഇതിന് വകയിരുത്തിയത്.
260 മീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ് തിരുമന അമ്പലത്തില്‍ നിന്ന് തുടങ്ങി പുതുതായി നിര്‍മിക്കുന്ന വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് വരെയുണ്ട്. വരിക്കോളി ലക്ഷംവീട് റോഡിലാണ് കലുങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ഈ പ്രദേശത്തുകാരുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു കലുങ്ക് നിര്‍മാണം. ക്ഷേത്രത്തില്‍ വരുന്നവര്‍ക്കും സ്‌കൂള്‍ കുട്ടികള്‍ക്കും ബുദ്ധിമുട്ടായിരുന്നു ഇവിടം.
മഴക്കാലത്തു ഇതിലെ വഴി നടക്കാന്‍ പ്രയാസമായിരുന്നു. ഇതിനാണ് പരിഹാരമായിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ ഷറഫുദ്ധീന്‍ കൈതയില്‍ (വാര്‍ഡ് മെമ്പര്‍), കെ.എം.റഫീഖ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍), കെ.പി.വാസു (വാര്‍ഡ് വികസന സമിതി കണ്‍വീനര്‍), ടി.പി.ബാലകൃഷ്ണന്‍, പി.കെ.രാജന്‍, കെ.കെ.ശ്രീജിത്ത് എന്നിവര്‍ സംസാരിച്ചു.