മണിയൂർ: റേഷൻ സമ്പ്രദായം കാര്യക്ഷമമാക്കുക, ഡയരക്ട് പേമെന്റ് സിസ്റ്റം നടപ്പാക്കി
റേഷൻ കടകളെ തകർക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക, റേഷൻ കടകളിൽ അരിയും ഭക്ഷ്യധാന്യങ്ങളും ഉടൻ എത്തിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തി മണിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി മണിയൂർ റേഷൻ കടയ്ക്ക് മുൻപിൽ ധർണ നടത്തി.
കെപിസിസി മുൻ അംഗം അച്ചുതൻ പുതിയേടുത്ത് ഉദ്ഘാടനം ചെയ്തു. ചാലിൽ അഷ്റഫ് അധ്യക്ഷത വഹിച്ചു. കൊളായി രാമചന്ദ്രൻ, കെ.പി മനോജൻ, പി.എം. അഷ്റഫ്, കമല ആർ പണിക്കർ, ഒ.പി പ്രമീള, രാജൻ, കഞ്ഞബുള്ള ചാലിൽ എന്നിവർ സംസാരിച്ചു.