വടകര: സര്‍വകലാശാലകളെ കാവിവല്‍കരിക്കാനും കയ്യടക്കാനുമുള്ള സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ
അണിനിരക്കണമെന്ന് സിപിഎം കോഴിക്കോട് ജില്ലാസമ്മേളനം മതനിരപേക്ഷ ജനാധിപത്യശക്തികളോടും അക്കാദമിക് സമൂഹത്തോടും പ്രമേയത്തിലൂടെ അഭ്യര്‍ത്ഥിച്ചുു. 2014 മുതല്‍ മോദിസര്‍ക്കാര്‍ പ്രീപ്രൈമറിതലംതൊട്ട് സര്‍വകലാശാലതലംവരെയുള്ള വിദ്യാഭ്യാസത്തെ തങ്ങളുടെ മതരാഷ്ട്രവാദത്തിന്റെ പ്രബോധന ഉപാധിയാക്കിമാറ്റാനുള്ള കൗശലപൂര്‍വ്വമായ നീക്കങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കാസര്‍കോട് പെരിയയിലെ കേന്ദ്രസര്‍വകലാശാലയില്‍ സെക്യൂരിറ്റിജീവനക്കാരുടെയും സ്വീപ്പര്‍മാരുടെയും നിയമനം വര്‍ഷങ്ങളായി നടക്കുന്നത് ആര്‍എസ്എസ്വഴിയാണെന്നാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിയമിക്കപ്പെടേണ്ടവരുടെലിസ്റ്റ് ബിഎംഎസ് മുഖേന തയ്യാറാക്കുകയുംഅഭിമുഖം പ്രഹസനമാക്കി നിയമനം നടത്തുകയുമാണ്. ഇതിന് സമാനമായ നിയമന പ്രഹസനങ്ങള്‍ കോഴിക്കോട് എന്‍ഐടിയിലും നടക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാമേഖലകളിലും ആര്‍എസ്എസുകാരെ തിരുകികയറ്റാന്‍ കഴിയുന്ന തരത്തില്‍ യുജിസി ഭേദഗതിക്കുള്ള
നീക്കത്തിലാണ്. സമവര്‍ത്തിപ്പട്ടികയിലുള്ള വിദ്യാഭ്യാസത്തെ കേന്ദ്രസര്‍ക്കാരിന്റെ കേന്ദ്രീകരണത്തിലേക്ക് കൊണ്ടുവരാനും അതുവഴി സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍മാരെ ഉപയോഗിച്ച് ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുമുള്ള ഗൂഢാലോചനപരമായ നീക്കമാണിത്. നേരത്തെതന്നെ കേരളത്തിന് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുമുണ്ട്. കേന്ദ്രഗവണ്‍മെന്റിന്റെ പ്രതിനിധിയായ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍വകലാശാലകളിലെ വൈസ്ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം നല്‍കുന്നതാണ് യുജിസി ചട്ടങ്ങളിലെ പ്രധാനഭേദഗതി.
വിദ്യാഭ്യാസത്തെ കാവിവല്‍ക്കരിക്കുകയും സര്‍വകലാശാലകളെ ആര്‍എസ്എസിന്റെ കൈകളിലേക്ക് എത്തിക്കുകയും ചെയ്യുന്ന യുജിസി ചട്ടഭേദഗതിക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരുന്നതിന് മുന്‍കൈയെടുക്കണമെന്ന് ഈ സമ്മേളനം അധ്യാപക-വിദ്യാര്‍ഥി സമൂഹത്തോടും ബുദ്ധിജീവി സമൂഹത്തോടും അഭ്യര്‍ഥിച്ചു.