നീക്കങ്ങള്‍ക്കെതിരെ അണിനിരക്കണമെന്നും കേരളസര്‍ക്കാരിന്റെ സ്ത്രീ സൗഹൃദമാതൃക ഉയര്‍ത്തിപ്പിടിക്കണമെന്നും സിപിഎം കോഴിക്കോട് ജില്ലാസമ്മേളനം അഭ്യര്‍ഥിച്ചു. നാരീശക്തിയെന്നൊക്കെ ഉച്ചത്തില്‍ വിളിച്ചുപറയുന്ന മോദിയുടെ കഴിഞ്ഞ 10 വര്‍ഷക്കാലത്തെ ഭരണത്തിനിടയില്‍ ഇന്ത്യയിലെ സ്ത്രീ ജീവിതം അതീവ ദാരുണമായിരിക്കുകയാണ്.
കള്ളക്കണക്കുകളും വ്യാജ അവകാശവാദങ്ങളുമുയര്‍ത്തി തന്റെ ഭരണത്തിന്‍ കീഴില്‍സ്ത്രീശാക്തീകരണത്തില്‍ ഇന്ത്യ മുന്നേറിയെന്നാണ് നരേന്ദ്രമോദിയും പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ സ്ത്രീപദവിയുടെ കാര്യത്തില്‍ ലോകത്തിലേറ്റവും മോശപ്പെട്ട അവസ്ഥയിലാണ് ഇന്ത്യ. വേള്‍ഡ് ഇക്കണോമിക്ഫോറം ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ പഠനം ഇക്കാര്യം അടിവരയിടുന്നു.
2014-ല്‍ 142 രാജ്യങ്ങളുടെ സ്ത്രീ പദവി പഠനത്തില്‍ ഇന്ത്യയുടെസ്ഥാനം 114-ാമത് ആയിരുന്നു. 2022-ല്‍ 146 രാജ്യങ്ങളില്‍ ഇന്ത്യയുടെസ്ഥാനം 135 എന്ന പരിതാപകരമായ അവസ്ഥയിലേക്ക് താണു. ലിംഗനീതിയിലും സാമ്പത്തികനിലയിലും ഇന്ത്യന്‍ സ്ത്രീകളുടെസ്ഥാനം വര്‍ഷംകഴിയുന്തോറും താഴോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. കാര്‍ഷികമേഖലയുടെ തകര്‍ച്ചയും തൊഴിലുറപ്പ് പദ്ധതിപോലുള്ളവയെ തകര്‍ക്കുന്ന സര്‍ക്കാറിന്റെ നീക്കങ്ങളും സ്ത്രീകളുടെ വരുമാനക്കുറവും തൊഴിലില്ലായ്മയും രൂക്ഷമാക്കിയിരിക്കുന്നു.
ബജറ്റുകളില്‍ സ്ത്രീ പദ്ധതികള്‍ക്ക് നാമമാത്രമായ തുകയാണ് നീക്കിവെക്കുന്നത്. 2014 മുതല്‍ 2024 വരെയുള്ള കണക്കുകള്‍ കാണിക്കുന്നത് ആകെ കേന്ദ്രബജറ്റ് വിഹിതത്തിന്റെ അഞ്ച് ശതമാനത്തില്‍ താഴെയാണ് സ്ത്രീ പദ്ധതികള്‍ക്കായി നീക്കിവെച്ചത്. സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതില്‍ നിന്ന് നിരന്തരമായി ഒഴിഞ്ഞുമാറുകയാണ് മോദിസര്‍ക്കാര്‍. ഹദ്രാസ്, ഉന്നാവോ, കത്വ തുടങ്ങിയ സംഭവങ്ങളില്‍ ഇരകളാക്കപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിക്കുകയാണ് മോദിയും ബിജെപി ഭരിക്കുന്ന വിവിധ സര്‍ക്കാരുകളും ചെയ്തത്.
വിധവാ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള എല്ലാവിഹിതത്തിലും 50 ശതമാനത്തിലേറെ വെട്ടിക്കുറവാണുണ്ടാക്കിയത്. മോദി ഭരണമെന്നത് രാജ്യത്ത് എല്ലായിടത്തും സ്ത്രീകളെ സംബന്ധിച്ചിടത്തോളം നരകവര്‍ഷങ്ങളായിരുന്നു. ദാരിദ്ര്യവും തൊഴിലില്ലായ്മയും വിലക്കയറ്റവും കാമാന്ധരായ വര്‍ഗീയവാദികളുടെ ആക്രമണങ്ങളുമാണ് മോഡി ഭരണത്തിനു കീഴില്‍ രാജ്യംകണ്ടുകൊണ്ടിരിക്കുന്നത്.
ബില്‍ക്കിസ്ബാനു സംഭവമുള്‍പ്പെടെ മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച ബലാത്സംഗ കൊലപാതക കേസുകളിലെ പ്രതികളെ ജയില്‍ വിമുക്തരാക്കുകയും സ്വീകരണം നല്‍കി ആദരിക്കുകയുംചെയ്യുന്ന സംഘപരിവാറിന്റെസ്ത്രീവിരുദ്ധ രാഷ്ട്രീയത്തിനെതിരെ മുഴുവന്‍ ജനാധിപത്യശക്തികളും അണിനിരക്കണമെന്നും സ്ത്രീ സുരക്ഷയ്ക്കും തുല്യതയ്ക്കും വേണ്ടിയുള്ള ജനാധിപത്യ മുന്നേറ്റങ്ങള്‍ വളര്‍ത്തിയെടുക്കണമെന്നും സമ്മേളനം അഭ്യര്‍ഥിച്ചു.
ഇതില്‍ നിന്ന് വ്യത്യസ്തമായി വികസനവും ക്ഷേമവും ഉറപ്പുവരുത്തി എല്ലാ മേഖലകളിലുംസ്ത്രീ മുന്നേറ്റം ഉറപ്പുവരുത്തുകയാണ് കേരളത്തിലെ ഇടതുപക്ഷമുന്നണിസര്‍ക്കാര്‍ചെയ്തുകൊണ്ടിരിക്കുന്നത്. സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ഉന്നംവെച്ച് ആരംഭിച്ച കുടുംബശ്രീ ഇന്ന് ലോകത്തിനുതന്നെ മാതൃകയാണ്.
46 ലക്ഷം അംഗങ്ങളുള്ള കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനം ലോകത്തിലെതന്നെ ഏറ്റവും വലിയ സ്ത്രീശാക്തീകരണ പദ്ധതിയാണ്. സ്ത്രീകള്‍ക്കായുള്ള ജെന്‍ഡര്‍ ബജറ്റ് ലോകത്ത് ആദ്യമായി നടപ്പിലാക്കിയതും കേരളമാണ്. തദ്ദേശഭരണ സ്ഥാപനങ്ങളില്‍ 50% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തിയതും പഞ്ചായത്തുകളില്‍ പ്രത്യേക വനിതാ ഘടകപദ്ധതി നടപ്പിലാക്കിയതും കേരളം മാത്രമാണ്.
തൊഴിലിടങ്ങളില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ നിയമമുണ്ടാക്കിയതും സര്‍വ്വകലാശാല വിദ്യാര്‍ഥിനികള്‍ക്ക് ആര്‍ത്തവ-പ്രസവാവധി അനുവദിച്ച് ഇന്ത്യക്കാകെ മാതൃകയായതും കേരളമാണ്. സാമൂഹ്യക്ഷേമപെന്‍ഷന്‍ വാങ്ങുന്ന 52 ലക്ഷത്തോളം വരുന്നവരില്‍ പകുതിയിലേറെ സ്ത്രീകളാണ്. ഇതെല്ലാം സ്ത്രീകളുടെ ക്ഷേമത്തിലും ശാക്തീകരണത്തിലുമുള്ള കേരളസര്‍ക്കാരിന്റെ കരുതലും പരിഗണനയുമാണ് കാണിക്കുന്നത്.
ഈ സ്ത്രീ സൗഹൃദ മാതൃകയെ ഉയര്‍ത്തിപ്പിടിക്കാനും കേരളസര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ സംരക്ഷിക്കാനും ജനാധിപത്യശക്തികള്‍ മുന്നോട്ടുവരണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യര്‍ഥിച്ചു.