വളണ്ടിയര്‍മാര്‍ച്ചും റാലിയും. നഗരവീഥികളെ പുളകമണിയിച്ച് ചെമ്പട നീങ്ങിയത് ആവേശക്കാഴ്ചയായി. മൂന്നു കേന്ദ്രങ്ങളില്‍ നിന്നാണ് വളണ്ടിയര്‍മാര്‍ച്ച് തുടങ്ങിയത്. ചിട്ടയാര്‍ന്ന താളത്തില്‍ അടിവെച്ച് നീങ്ങിയത് കാണാന്‍ വന്‍ജനാവലിയാണ് വീഥിക്കിരുവശവും ഇടംപിടിച്ചത്.
വടകര, ഒഞ്ചിയം, നാദാപുരം, കുന്നുമ്മല്‍ ഏരിയകളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ ജൂബിലി കുളത്തിന് സമീപവും പയ്യോളി, കൊയിലാണ്ടി, കോഴിക്കോട് നോര്‍ത്ത്, സൗത്ത്, ടൗണ്‍, ഫറോക്ക്, കക്കോടി, കുന്ദമംഗലം ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ കരിമ്പനപ്പാലത്തും പേരാമ്പ്ര, ബാലുശ്ശേരി, തിരുവമ്പാടി, താമരശ്ശേരി ഏരിയാ കമ്മിറ്റികളില്‍ നിന്നുള്ള വളണ്ടിയര്‍മാര്‍ മേപ്പയില്‍ ഓവുപാലത്തിന് സമീപവും കേന്ദ്രീകരിച്ചാണ് പൊതുസമ്മേളന നഗരിയായ നാരായണനഗറിലെ സീതാറാം യെച്ചൂരി നഗറിലേക്ക് നീങ്ങിയത്.
പല ഏരിയകളില്‍ നിന്നും വനിതകളുടെ സംഘവും വളണ്ടിയര്‍മാരായെത്തി. വനിതകളുടെ ബാന്റ് സംഘവും ഇടംപിടിച്ചു. വാഹനഗതാഗതം വഴി തിരിച്ചുവിട്ടതിനാല്‍ തടസമില്ലാതെ മാര്‍ച്ച് മുന്നേറി. പൊതുപ്രകടനം ഉണ്ടായിരുന്നില്ല. പൊതുസമ്മേളന നഗരിയില്‍ അരലക്ഷത്തോളം പേരെത്തി. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.