വടകര: സ്‌കൂളിലെത്തിയ എംപിയോട് വിദ്യാര്‍ഥി ഒരു സങ്കടമുണര്‍ത്തി. പുതിയ ഒരു വീല്‍ചെയര്‍ കിട്ടിയിരുന്നെങ്കില്‍
ആശ്വാസമായേനെ. ഒരാഴ്ച കഴിഞ്ഞില്ല, റിമോട്ട് കണ്‍ട്രോള്‍ വീല്‍ചെയര്‍ സമ്മാനിച്ചിരിക്കുകയാണ് ഷാഫി പറമ്പില്‍ എംപി. മനം നിറഞ്ഞ സന്തോഷത്തിലാണിപ്പോള്‍ പയ്യോളി കീഴൂര്‍ ജിയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ദേവജ്.
കീഴൂര്‍ ജിയുപി സ്‌കൂളിന്റെ ചുറ്റുമതില്‍ ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് എംപിയോട് ദേവജ് വീല്‍ചെയറിന്റെ കാര്യമുണര്‍ത്തിയത്. വീല്‍ചെയറില്‍ ഇരിക്കവെ സെല്‍ഫി എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചത് അറിഞ്ഞാണ് ഷാഫി പറമ്പില്‍ ദേവജിന്റെ സമീപമെത്തിയത്. സംസാരത്തിനിടയിലാണ് പുതിയ വീല്‍ചെയറിന്റെ കാര്യം ദേവജ് പറഞ്ഞത്. ഒരാഴ്ചക്കകം നല്‍കാമെന്ന് എംപി മറുപടിയും നല്‍കി. പിന്നാലെ അതാ ദേവജിന്റെ ആഗ്രഹം പോലെ വീല്‍ ചെയര്‍ ലഭിക്കുന്നു. ഇന്നലെ ദേവജിനെ വടകരയിലെ എംപി ഓഫീസിലേക്ക് വിളിച്ചുവരുത്തി റിമോട്ട് കണ്‍ട്രോള്‍ വീല്‍ചെയര്‍ തന്നെ നല്‍കി മാതൃകയായിരിക്കുകയാണ് ഷാഫി പറമ്പില്‍. തന്റെ ശാരീരിക അവശത മറികടക്കാനുള്ള ദേവജിന്റെ ആഗ്രഹത്തിന് എംപിയുടെ കരുതല്‍.
വീല്‍ചെയര്‍ കൈമാറുന്ന ചടങ്ങില്‍ കീഴൂര്‍ ജിയുപി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ദിനേശ് കുമാര്‍, അധ്യാപകരായ ഇ.എം.ബിനു, പി.എം.ബിന്ദു,
പിതാവ് പി.ടി.പ്രവീണ്‍, മാതാവ് ടി.വി.നിമിഷ, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ടി.വിനോദന്‍ എന്നിവര്‍ സന്നിഹിതരായി.