നാദാപുരം: മയ്യഴി പുഴയുടെ ഭാഗമായ വാണിമേല്‍ പുഴയുടെ തെരുവന്‍ പറമ്പ് ഭാഗം കയ്യേറി മണ്ണിട്ട് നികത്തിയ സ്ഥലം വടകര
ആര്‍ഡിഒ ബിജു സന്ദര്‍ശിച്ചു. പുഴയില്‍ അനധികൃത കയ്യേറ്റം നടന്നതായും പുഴയും പുറമ്പോക്ക് ഭൂമിയും ചേരുന്ന ഭാഗത്ത് പുറമ്പോക്ക് ഭൂമി കയ്യേറ്റക്കാര്‍ മണ്ണിട്ട് മൂടിയെന്നുമാണ് പ്രാഥമിക നിഗമനം. കയ്യേറ്റം നടന്ന ഭൂമിയുടെ അളവ് നിശ്ചയിക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് വേണ്ട സഹായം റവന്യൂ വകുപ്പ് നല്‍കുമെന്ന് ആര്‍ഡിഒ പറഞ്ഞു.
പുഴ കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭൂമികയ്യേറ്റത്തിനായി ഉപയോഗിച്ച ലോറികളും ജെസിബിയും കസ്റ്റഡിയില്‍ എടുക്കാന്‍ ആര്‍ഡിഒ ഉത്തരവിട്ടിട്ടുണ്ട്. റവന്യൂ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരും ആര്‍ഡിഒയുടെ ഒപ്പം ഉണ്ടായിരുന്നു.