വടകര : നിലമ്പൂരിൽ നടന്ന നോർത്ത് സോൺ റിലയൻസ് കപ്പ് അണ്ടര്‍ – 15 ഗേൾസ് ഫുട്ബോൾ
ചാമ്പ്യൻഷിപ്പിൽ കണ്ണൂർ വൊക്കേഷൻ ഹയർ സെക്കൻ്ററി സ്‌കൂള്‍ ജേതാക്കളായി. 4 -0 ന് നിലമ്പൂർ ഹയർ സെക്കൻ്ററിയെ ആണ് പരാജയപ്പെടുത്തിയത്. ടൂർണ്ണമെൻ്റിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ വാണി ശ്രീ പ്രദീപ് നേടി. കോച്ച് രാഖേഷിൻ്റെ നേതൃത്വത്തിലാണ് കണ്ണൂർ വൊക്കേഷൻ ഹയർ സെക്കൻ്ററി സ്‌കൂള്‍ എല്ലാ മത്സരങ്ങളും നേടിയത്. ഇന്ത്യൻ വനിതാ ടീം കോച്ച് പി.വി. പ്രിയ, സുബിത പൂവട്ട എന്നിവരുടെ കോച്ചിംഗ് തുണയായി. കടത്തനാട് രാജ ഫുട്ബോൾ അക്കാദമി കോച്ചും തണ്ണീർപന്തൽ സ്വദേശിയുമായ എം.കെ പ്രദീപിൻ്റെയും അഭിനയുടെയും മകളാണ് വാണി ശ്രീ പ്രദീപ്.