കക്കട്ട് : വര്‍ധിച്ചു വരുന്ന ആക്രമണത്തിലും കൊലപാതകത്തിനുമെതിരെ ജനമനസാക്ഷി ഉണർത്താൻ മഹാത്മ ഗാന്ധിയുടെ 77-ാം
രക്തസാക്ഷിത്വ ദിനത്തിൽ കുന്നുമ്മൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കക്കട്ട് ടൗണിൽ “മാനിഷാദ” എന്ന പേരില്‍ കോൺഗ്രസ് പ്രവർത്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി ഐ. മൂസ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് ട്രഷറർ എലിയാറ ആനന്ദൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, ബ്ലോക്ക് മണ്ഡലം, ബുത്ത് ഭാരവാഹികളായ ജമാൽ മൊകേരി, പി.പി. അശോകൻ, കെ. കെ.രാജൻ, ഒ. വനജ, വി.വി. വിനോദൻ, കെ.പി.ബാബു , എടത്തിൽ ദാമോദരൻ, പി.രവീന്ദ്രൻ , സി. ഗംഗാധരൻ , മുരളി കുളങ്ങരത്ത്, സി.കെ.കുഞ്ഞബ്ദുളള ഹാജി, ബീന എലിയാറ, രമ്യ ജൂബേഷ്, സീബ ലാലു, വി.കെ മമ്മു, കെ.പി ജിതിൻ, എൻ.പി ജിതേഷ്, അബുദുള്ള മൊകേരി, വി.പി. പൂരുഷു, പി.കെ. ലിഗേഷ്, അൻവർ സാദത്ത്, കെ.കെ.രവീന്ദ്രൻ , പി. അശോകൻ എന്നിവർ പ്രസംഗിച്ചു.
