സംഘടിപ്പിക്കുന്ന അശ്വമേധം കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുൾ റഹിമാൻ അശ്വമേധം ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിൽ ഇനിയും രോഗം കണ്ടുപിടിക്കാത്ത കുഷ്ഠരോഗികൾ ഉണ്ടെന്നും യഥാസമയം കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സയുള്ള രോഗമാണ് ഇതെന്നും ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
പയ്യോളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുജല ചെത്തിൽ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ. രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനാലാണ് കുഷ്ഠരോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറാത്തതെന്നും രോഗപകർച്ച തടയുന്നതിനായി രോഗം യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഇതിൽ എല്ലാ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി കുഷ്ഠരോഗത്തിനെതിരായ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ആർ ലതിക ക്യാമ്പയിൻ വിശദീകരണം നടത്തി. ക്യാമ്പയിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലയിലെ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.
ഇരിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. എസ്. സുനിത, ടെക്നിക്കൽ അസിസ്റ്റൻറ് എൻ. പ്രഭാകരൻ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയംഗം സി.പി സദക്കത്തുള്ള, മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വി. സജിത്ത് എന്നിവർ സംസാരിച്ചു.
തുടർന്ന് ഇരിങ്ങൽ പ്രാഥമികാരോഗ്യ കേന്ദ്രത്തോട് ചേർന്നുള്ള വീടുകളിൽ സംഘം സന്ദർശനം നടത്തി. കുഷ്ഠരോഗ ലക്ഷണങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ബോധവത്ക്കരണ സന്ദേശങ്ങൾ അടങ്ങിയ കാർഡുകൾ കാണിച്ച് പരിപാടി വിശദീകരിച്ചു. അശ്വമേധം 6.0 യുടെ ക്യാമ്പയിന്റെ ഭാഗമായി ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ ജില്ലയിലെ എല്ലാ വീടുകളിലും പരിശീലനം ലഭിച്ച ആശപ്രവർത്തകരും വളണ്ടിയർമാരും സന്ദർശിച്ച് ആർക്കെങ്കിലും രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. ഇതിനായി 2035 ടീമുകളിലായി 4070 വളണ്ടിയർമാരെ നിയോഗിച്ചിട്ടുണ്ട്.
ജനുവരി 30 മുതൽ ഫെബ്രുവരി 12 വരെ വീടുകളിൽ ആശ പ്രവർത്തകരും വളണ്ടിയർമാരും സന്ദർശിച്ച് രോഗ ലക്ഷണങ്ങൾ ഉണ്ടോ എന്ന് പരിശോധിക്കും. കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം സംഘടിപ്പിക്കുന്ന അശ്വമേധം 6.0 കുഷ്ഠരോഗ നിർണയ ഭവന സന്ദർശന പരിപാടിക്ക് ജില്ലയിൽ തുടക്കമായി. ഇരിങ്ങൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ പയ്യോളി നഗരസഭ ചെയർമാൻ വി.കെ അബ്ദുൾ റഹിമാൻ അശ്വമേധം 6.0 ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
സമൂഹത്തിൽ ഇനിയും രോഗം കണ്ടുപിടിക്കാത്ത കുഷ്ഠരോഗികൾ ഉണ്ടെന്നും യഥാസമയം കണ്ടുപിടിച്ചാൽ പൂർണമായും ചികിത്സയുള്ള രോഗമാണ് ഇതെന്നും ചെയർമാൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. പയ്യോളി മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ പി.എം ഹരിദാസൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സുജല ചെത്തിൽ സംസാരിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ രാജേന്ദ്രൻ മുഖ്യപ്രഭാഷണം നിർവഹിച്ചു.
യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കുന്നതിനാലാണ് കുഷ്ഠരോഗം ഒരു പൊതുജനാരോഗ്യ പ്രശ്നമായി മാറാത്തതെന്നും രോഗപകർച്ച തടയുന്നതിനായി രോഗം യഥാസമയം കണ്ടുപിടിച്ച് ചികിത്സിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ഇതിൽ എല്ലാ വ്യക്തികൾക്കും ഉത്തരവാദിത്തമുണ്ടെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി.
ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സി.കെ ഷാജി കുഷ്ഠരോഗത്തിനെതിരായ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. വി.ആർ ലതിക ക്യാമ്പയിൻ വിശദീകരണം നടത്തി. ക്യാമ്പയിൻ്റെ പ്രാധാന്യത്തെക്കുറിച്ചും ജില്ലയിലെ കുഷ്ഠരോഗ നിർമാർജന പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ചു.
ഇരിങ്ങൽ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. സുനിത എസ്, ടെക്നിക്കൽ അസിസ്റ്റൻറ് എൻ. പ്രഭാകരൻ, ജില്ലാ എജുക്കേഷൻ മീഡിയ ഓഫീസർ ഡോ. ഭവില, ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയംഗം സി. പി സദക്കത്തുള്ള, മേലടി സാമൂഹ്യ ആരോഗ്യ കേന്ദ്രം ഹെൽത്ത് സൂപ്പർവൈസർ വി. സജിത്ത് എന്നിവർ സംസാരിച്ചു.