വടകര: പുതുപ്പണം അലിഫില്‍ ഷമ്മാസ് അന്‍വര്‍ (38) ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. ഖത്തര്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അന്‍വര്‍ ബാബു (ഖത്തര്‍ കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ്). മാതാവ്: ശരീഫ. ഭാര്യ: റോസ്മിയ അബ്ദുല്‍ ഒഫൂര്‍ (വെല്‍ഡിങ് എന്‍ജിനീയര്‍ ഇന്‍സ്‌പെക്ടര്‍ ഖത്തര്‍). മക്കള്‍: സൈനബ് ബിന്ദ് ഷമ്മാസ്, തമിം ബിന്‍ ഷമ്മാസ്. സഹോദരങ്ങള്‍: ഷിയാസ് (ഖത്തര്‍), ഷാമില്‍.