Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെയെന്ന് വി.ഡി.സതീശന്‍

January 29, 2025
in കേരളം
A A
ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവിധ വകുപ്പുകളുമായി ആലോചിക്കാതെയെന്ന് വി.ഡി.സതീശന്‍
Share on FacebookShare on Twitter

തിരുവനന്തപുരം: പാലക്കാട് എലപ്പുള്ളിയില്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് വിവിധ

വകുപ്പുകളുമായി ആലോചിക്കാതെയെന്ന് മന്ത്രിസഭാ രേഖ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശനാണ് കാബിനറ്റ് നോട്ട് പുറത്തുവിട്ടത്. മറ്റൊരു വകുപ്പുമായും ഇക്കാര്യം ആലോചിച്ചില്ലെന്ന് മന്ത്രിസഭാ കുറിപ്പില്‍ എക്സൈസ് മന്ത്രി എം.ബി.രാജേഷ് പറയുന്നു.

ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശം എന്നീ വകുപ്പുകളുമായിപ്പോലും പ്രാഥമിക ചര്‍ച്ച നടന്നിട്ടില്ലെന്നും എന്തിനാണ് ഈ ഫയല്‍ നീക്കിയതെന്നും സതീശന്‍ ചോദിച്ചു. എത്ര കിട്ടി എന്ന് മാത്രം മന്ത്രി പറഞ്ഞാല്‍ മതിയെന്നും സതീശന്‍ വിമര്‍ശിച്ചു.

നവംബര്‍ എട്ടിനാണ് വിഷയം മന്ത്രിസഭാ പരിഗണനയ്ക്ക് എത്തിയത്. ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇക്കാര്യം അറിഞ്ഞിട്ടില്ല. മന്ത്രിസഭയുടെ പരിഗണനയ്ക്ക് വെച്ച നോട്ടിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ 20 വര്‍ഷമായി മദ്യ നിര്‍മാണ ശാലകള്‍ നടത്തി വിജയിച്ച കമ്പനിയാണ് ഒയാസിസ് എന്നാണ് കുറിപ്പില്‍ മന്ത്രി രാജേഷിന്റെ പ്രശംസ. എന്നാല്‍ കമ്പനി ഡല്‍ഹിയിലും പഞ്ചാബിലുമെല്ലാം കേസില്‍ ഉള്‍പ്പെട്ടെന്ന കാര്യം മറച്ചുവച്ചെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.

RECOMMENDED NEWS

ബിമല്‍ നാടകോത്സവം ഏപ്രില്‍ 17 മുതല്‍ 20 വരെ എടച്ചേരിയില്‍

ബിമല്‍ നാടകോത്സവം ഏപ്രില്‍ 17 മുതല്‍ 20 വരെ എടച്ചേരിയില്‍

2 months ago
വിശ്വാസികളെ അപഹാസ്യരാക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം: കെ.മുരളീധരന്‍

വിശ്വാസികളെ അപഹാസ്യരാക്കുന്ന നിലപാട് സിപിഎം അവസാനിപ്പിക്കണം: കെ.മുരളീധരന്‍

3 months ago
കൊയിലാണ്ടിയില്‍ ട്രാഫിക് എഎസ്‌ഐക്ക് മര്‍ദനം

ഇ​ടു​ക്കിയില്‍ ജ്യേഷ്ഠന്‍ അനുജനെ വെ​ട്ടി​ക്കൊന്നു; പ്ര​തി ക​സ്റ്റ​ഡി​യി​ൽ

3 months ago

കെ.കെ.വൈശാഖ് ബിജെപി മണ്ഡലം പ്രസിഡന്റ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal