വളയം: ക്രഷര്‍ ക്വാറി ഉല്‍പന്നങ്ങളുടെ അന്യായവില വര്‍ധനവിനെതിരെ ഡിവൈഎഫ്‌ഐ
നാദാപുരം ബ്ലോക്ക് കമ്മിറ്റി ചുഴലിയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. ഡിവൈഎഫ്‌ഐ നാദാപുരം ജില്ലാ കമ്മറ്റി അംഗം എ.കെ ബിജിത്ത് ഉദ്ഘടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് എം. ശരത്ത് അധ്യക്ഷനായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.കെ ലിജിന, എം.സി മനോജന്‍, ടി.പി രഞ്ജിഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് ട്രഷറര്‍ സി.അഷില്‍ സ്വാഗതവും കല്ലുനിര മേഖല സെക്രട്ടറി എന്‍. അതുല്‍ നന്ദിയും പറഞ്ഞു.