കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് മോഷ്ടിച്ച് ബൈക്കുമായി കടന്നുകളയവെ പ്രതി പോലീസ്
പിടിയിലായി. പൂനൂര്‍ സ്വദേശി യാസിറിനെയാണ് കസ്റ്റഡിയില്‍ എടുത്തത്.
കൊയിലാണ്ടി സിഐ ശ്രീലാല്‍ ചന്ദ്രശേഖരന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നൈറ്റ് പെട്രോളിങ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന എസ്‌ഐ ഗിരീഷ് കെ പി, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സിനി രാജ്, ഡ്രൈവര്‍ ഗംഗേഷ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു പാര്‍ക്കു ചെയ്ത ബൈക്കുമായി കടന്നുകളയുമ്പോഴായിരുന്നു യാസിര്‍ പിടിയിലായത്. ഇയാള്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.