പാലക്കാട് എസ്പി അജിത് കുമാര്‍. പ്രതിക്ക് കുറ്റബോധമില്ലെന്നും ചെയ്ത കൃത്യത്തില്‍ ഇയാള്‍ സന്തോഷവാനാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രണ്ട് ദിവസത്തിനകം കസ്റ്റഡിയില്‍ വാങ്ങും. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും.
കൊലയ്ക്ക് കാരണം കുടുംബങ്ങള്‍ തമ്മിലുള്ള വൈരാഗ്യമാണ്. ചെന്താമരയുടെ ഭാര്യ പോയത് സുധാകരന്റെ കുടുംബംമൂലമെന്ന് വിശ്വസിച്ചിരുന്നു. ആസൂത്രിക കൊലപാതകമാണ് പ്രതി നടത്തിയത്. ഇതിനുള്ള ആയുധം നേരത്തേ വാങ്ങിവച്ചു.
സുധാകരനോട് നേരത്തെ തന്നെയുള്ള വൈരാഗ്യമാണ്. തലേ ദിവസം സുധാകരനുമായി തര്‍ക്കം ഉണ്ടായി.
സുധാകരന്റെ കുടുംബത്തോട് പ്രതിക്ക് പകയുണ്ട്. കൊലയ്ക്ക് ശേഷം പ്രതി ഫെന്‍സിംഗ് കടന്ന് വനപ്രദേശത്തേക്ക് രക്ഷപ്പെട്ടു. പോലീസിന്റെ നീക്കങ്ങള്‍ പ്രതി നിരീക്ഷിച്ചിരുന്നു.
ഒളിവിലിരുന്ന വനമേഖലയിലെ ഭൂപ്രകൃതിയെ കുറിച്ച് പ്രതിയ്ക്ക് വ്യക്തമായ ധാരണയുണ്ട്. ഭക്ഷണം കിട്ടാത്തതാണ് പ്രതിയെ താഴെ വരാന്‍ കാരണമെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.