ഞായറാഴ്ച വൈകുന്നേരം 3.30നി വടകര നഗരസഭാപാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. എം.ടി കഥയും കലയും-ഡോ.രാജേന്ദ്രന്‍ എടത്തുംകര, നിര്‍മാല്യത്തിന്റെ സംഗീതപാഠങ്ങള്‍-വി.ടി.മുരളി, എംടിയുടെ കഥാകഥനം-കെ.വി സജയ്.
എം.ടി എന്ന ആക്ടിവിസ്റ്റ്-ബി.സുരേഷ്ബാബു, വെള്ളിത്തിരയുടെ എംടി-ആര്‍.ഷിജു, പുനഃസൃഷ്ടിക്കപ്പെട്ട ഇതിഹാസ കഥാപാത്രങ്ങള്‍-ഡോ.ശശികുമാര്‍ പുറമേരി എന്നിവര്‍ പ്രഭാഷണം നടത്തും. പി.ഹരീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. എം.ടി എന്നത് രണ്ടക്ഷരങ്ങള്‍ മാത്രമായിരുന്നില്ല. മലയാളമറിയാവുന്ന ഒരു ജനതയുടെ വായനയുടെ കൂടെ നടന്ന പേരു കൂടിയായിരുന്നു.
തന്റെ ജീവിതം കാലം മുഴുവന്‍ മലയാളഭാഷയെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തിയ മഹാപ്രതിഭയായിരുന്നു എംടി. കഥയും നോവലും നാടകവും സിനിമാ തിരക്കഥയും യാത്രാവിവരണവും കൊണ്ട് സമ്പന്നമായ എഴുത്ത് ചരിത്രത്തിന് ഉടമയുമായിരുന്നു അദ്ദേഹം.
എല്ലാറ്റിനുമുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായിരുന്നു എം.ടി എന്ന് സംഘാടകര്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ചെയര്‍മാന്‍ മണലില്‍ മോഹനന്‍, കണ്‍വീനര്‍ എടയത്ത് ശ്രീധരന്‍, പി.പി.റഷീദ് എന്നിവര്‍ പങ്കെടുത്തു.