വടകര: കേരള സര്‍ക്കാറിനും ഇടുതുപക്ഷ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കുമെതിരായ അപവാദപ്രചരണങ്ങള്‍ക്കും പ്രത്യയശാസ്ത്ര കടന്നാക്രമണങ്ങള്‍ക്കുമെതിരെ അണിനിരക്കണമെന്നു സിപിഎം ജില്ലാസമ്മേളനം മുഴുവന്‍ കേരളീയരോടും
അഭ്യര്‍ഥിച്ചു. കോര്‍പ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരെ, കേരളത്തിന്റെ ബദല്‍നയങ്ങളെ സംരക്ഷിക്കാനുള്ള പോരാട്ടങ്ങള്‍ക്കായി എല്ലാവിഭാഗം ജനങ്ങളും ഒന്നിക്കണം.
ഇന്ത്യക്കാകെ മാതൃകയാകുന്ന ബദല്‍നയങ്ങളെ മുന്നോട്ടുകൊണ്ടുപോകാനും നവകേരളം സൃഷ്ടിക്കാനുമുള്ള ഇടതുപക്ഷസര്‍ക്കാരിന്റെ പ്രതിജ്ഞാബദ്ധമായ നീക്കങ്ങള്‍ക്കു മുഴുവന്‍ മലയാളികളും ഒന്നിച്ച് പിന്തുണ നല്‍കേണ്ട സന്ദര്‍ഭമാണിത്. എല്ലാ അതിരുകളും വിട്ട വലതുപക്ഷത്തിന്റെ പ്രചാരണയുദ്ധത്തെ വിട്ടുവീഴ്ചയില്ലാതെ തന്നെ തുറന്നു കാട്ടാനും പ്രതിരോധിക്കാനും കേരളത്തിന്റെ ഭാവിയിലും വികസനത്തിലും തല്‍പരായ എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിതെന്ന് ഈ സമ്മേളനം കാണുന്നു.
ബിജെപി മുന്നോട്ടുവെക്കുന്ന കോര്‍പ്പറേറ്റ് ഹിന്ദുത്വ അജണ്ടക്കെതിരെ വ്യക്തമായ ബദല്‍ നയം ഉയര്‍ത്തിപ്പോരാടുന്ന ഇന്ത്യയിലെ ഏക സംസ്ഥാന സര്‍ക്കാരാണ് സിപിഎം നേതൃത്വം നല്‍കുന്ന കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍. പൊതുമേഖലയെ തകര്‍ക്കുക, ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യവല്‍ക്കരിക്കുക, ക്ഷേമപദ്ധതികളില്‍ നിന്നു സര്‍ക്കാര്‍ പിന്‍മാറുക തുടങ്ങിയ
ആഗോളവല്‍ക്കരണനയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തി മുന്നോട്ടുപോവുകയാണ് ഇടതുപക്ഷസര്‍ക്കാര്‍. ബജറ്റിന് പുറത്ത് കിഫ്ബി പദ്ധതിയിലൂടെ വിഭവസമാഹരണം നടത്തിയാണ് വന്‍കിട മൂലധന നിക്ഷേപമുള്ള പശ്ചാത്തല സൗകര്യ വികസന ത്തിന്റെ കാര്യത്തില്‍ വലിയ മുന്നേറ്റം കേരളം സ്യഷ്ടിച്ചിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര ഏജന്‍സികളുടെയും നീതിഅയോഗിന്റെയും വികസന സൂചികകളില്‍ കേരളം ഒന്നാം സ്ഥാനത്താണ്. പ്രതിശീര്‍ഷ വരുമാനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യമുള്‍പ്പെടെ കേരളമിന്ന് വികസിത സമൂഹങ്ങള്‍ക്കൊപ്പമെത്തുന്ന നേട്ടങ്ങളാണ് കൈ വരിച്ചിട്ടുള്ളത്.
കേന്ദ്രസര്‍ക്കാരിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ഭൂരിപക്ഷ ധ്രുവീകരണ അജണ്ടയെ പ്രതിരോധിച്ചുകൊണ്ട് എല്ലാവിധ മതരാഷ്ട്രവാദികള്‍ക്കുമെതിരെ മതനിരപേക്ഷതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചാണ് ഇടതുപക്ഷജ നാധിപത്യമുന്നണി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പൗരത്വഭേദഗതി നിയമത്തിനും ഏകസിവില്‍കോഡ് നടപ്പാക്കാനുള്ള നീക്കങ്ങള്‍ക്കുമെതിരെ കേരള നിയമസഭപാസാക്കിയ പ്രമേയങ്ങളും അതിനെ തുടര്‍ന്നുണ്ടായ വിശാല ജനകീയ മുന്നേറ്റവും ഹിന്ദുത്വവാദികളെ അങ്ങേയറ്റം പ്രകോപിതരാക്കിയിട്ടുണ്ട്.
മാര്‍ക്സിസ്റ്റ് വിരുദ്ധ പ്രത്യയശാസ്ത്രപ്രചരണങ്ങളുടെ ചുവടുപിടിച്ചാണ് ദൈനംദിന രാഷ്ട്രീയസംഭവങ്ങളെയും ഭരണത്തെയുമെല്ലാം സംബന്ധിച്ച കള്ള പ്രചാരവേലകള്‍ വന്‍കിട മാധ്യമ സഹായത്തോടെ ഹിന്ദുത്വശക്തികളും യുഡിഎഫ ജമാഅത്തെ കൂട്ടുകെട്ടും
നടത്തിക്കൊണ്ടിരിക്കുന്നത്. ആര്‍എസ്എസുകാര്‍ സിപിഎമ്മിനെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കുമ്പോള്‍ മൗദൂദിസ്റ്റുകള്‍ സിപിഎമ്മിനെ മുസ്ലീം വിരുദ്ധരായി ചിത്രീകരിക്കുന്ന പ്രചാരവേലകളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ തുടര്‍ച്ചയായി നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ പ്രശ്‌നങ്ങളും സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരായി തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവരികയെന്ന മാധ്യമതന്ത്രമാണ് പരീക്ഷിക്കപ്പെടുന്നത്. മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലുംവെച്ച് അവതരിപ്പിക്കുന്ന യാതൊരുവിധ വസ്തുതാബന്ധവുമില്ലാത്ത വാര്‍ത്തകള്‍ തുറന്നുകാട്ടപ്പെടുമ്പോള്‍ മറ്റൊരു വാര്‍ത്തയുമായി മാധ്യമങ്ങള്‍ തുടര്‍ച്ചയായി ഇടതുപക്ഷവിരുദ്ധവേട്ട തുടരുന്നു. തെറ്റായ വാര്‍ത്തകള്‍ ആവര്‍ത്തിച്ച് പ്രചരിപ്പിച്ച് സര്‍ക്കാരിനെയും
പാര്‍ടിയെയും അപകീര്‍ത്തിപ്പെടുത്തുകയാണ് ഈ പ്രചരണതന്ത്രങ്ങളുടെ ലക്ഷ്യം.
ആഗോളവല്‍ക്കരണനയങ്ങളുടെ സൃഷ്ടിയായ എല്ലാ പ്രശ്നങ്ങള്‍ക്കും ഉത്തരവാദി ഇടതുപക്ഷമാണെന്ന് വരുത്തിതീര്‍ക്കുക എന്ന രീതിയിലുള്ള പ്രചാരണ തന്ത്രമാണ് വലതുപക്ഷ മാധ്യമങ്ങള്‍ പതിവാക്കിയിരിക്കുന്നത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടു നടക്കുന്ന പ്രചരണങ്ങള്‍ സിപിഎമ്മിലും ഇടതുപക്ഷസര്‍ക്കാരിലും വിശ്വാസം നഷ്ടപ്പെടുത്തി ബദല്‍ നയങ്ങളെ തകര്‍ക്കുകയെന്ന രാഷ്ട്രീയ അജണ്ടയില്‍ നിന്നുള്ളതാണെന്ന് പുരോഗമന ജനാധിപത്യശക്തികള്‍ തിരിച്ചറിയണമെന്നും ഇത്തരം വലതുപക്ഷ പ്രചാരണങ്ങളെ തുറന്നെതിര്‍ക്കണമെന്നും ഈ സമ്മേളനം ആഹ്വാനം ചെയ്തു.