വടകര: കടത്തനാട് റെസിഡന്‍സ് അസോസിയേഷന്റെ രണ്ടുമാസം നീണ്ട
ദശവാര്‍ഷികാഘോഷ പരിപാടികള്‍ സമാപിച്ചു. സമാപന സായാഹ്നം നഗരസഭ വൈസ്‌ചെയര്‍മെന്‍ പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. പ്രസിദ്ധ വാഗ്മി വി.കെ.സുരേഷ്ബാബു മുഖ്യ പ്രഭാഷണം നടത്തി. കലാ കായിക മത്സര വിജയികള്‍ക്കുള്ള സമ്മാന വിതരണം പുറന്തോടത്ത് ഗംഗാധരന്‍ നിര്‍വഹിച്ചു.
പ്രസിഡന്റ് വി.ടി.സദാനന്ദന്‍ ആധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ കെ.നളിനാക്ഷന്‍, ലതിക ശ്രീനിവാസ്, സി.അന്നപൂര്‍ണ, മധു കടത്തനാട്, പി.സോമശേഖരന്‍, പി.കെ.അജിത് കുമാര്‍, പി, അജിത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അസോസിയേഷന്‍ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.