കൊയിലാണ്ടി: കേരളത്തിലെ വനിതകളുടെ തനത് സംഘനൃത്തമായ തിരുവാതിര അവതരണം കലാവിരുന്നായി. അംഗനമാര്‍
കൂട്ടത്തോടെ അവതരിപ്പിച്ച തിരുവാതിര ആസ്വാദകരുടെ മനം കവര്‍ന്നു. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോല്‍സവത്തിന്റെ രണ്ടാം ദിവസമാണ് ക്ഷേത്ര വനിതാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചത്. ഗണേശസ്തുതിയോടും സരസ്വതീ വന്ദനത്തോടും കൂടിയാണ് വനിതകള്‍ തിരുവാതിരയാടിയത്. ആസ്വാദകരായി നൂറ് കണക്കിനാളുകളെത്തി. പാട്ടിന്റെ താളത്തിനൊത്ത് ചുവടുകള്‍ വെച്ച് അംഗനമാര്‍ ആടി തിമിര്‍ത്തു. കൈകൊട്ടി കളിയും കുട്ടികളുടെ ഡാന്‍സും ഇതൊടൊപ്പം അരങ്ങേറി.

-സുധീര്‍ കൊരയങ്ങാട്