ധനസഹായം. ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള ആശ്വാസ് പദ്ധതിയില്‍ അംഗമായ അഴിയൂരിലെ മരണമടഞ്ഞ രണ്ട് വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം കൈമാറി.
അഴിയൂരിലെ പ്രേമന്‍ സ്റ്റോര്‍ ഉടമ സി.കെ പ്രേമദാസന്‍, മുക്കാളിയിലെ സദന്‍ സ്റ്റോര്‍ ഉടമ എന്‍.പി സദാനന്ദന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് പദ്ധതി ചെയര്‍മാന്‍ എ.വി.എം. കബീര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ എന്നിവര്‍ ചേര്‍ന്ന് ചെക്ക് കൈ മാറിയത്. അഴിയൂര്‍ ചുങ്കം ടൗണില്‍ നടന്ന ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
അഴിയൂര്‍ പഞ്ചായത്ത് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പി.കെ.രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ നിഷ പുത്തന്‍പുരയില്‍ മുഖ്യാതിഥിയായി.
വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല സീനിയര്‍ വൈസ് പ്രസിഡണ്ട് എം അബ്ദുസ്സലാം, പി.അബ്ദുല്‍ ഖാദര്‍, ഹരീഷ് ജയരാജ്, കെ.കെ. അനില്‍കുമാര്‍, വി.പി പ്രകാശന്‍, എ.ടി.ശ്രീധരന്‍, കെ.ബാബുരാജ്, കെ.പി. പ്രീജിത്ത്കുമാര്‍, യൂസഫ് കുന്നുമ്മല്‍, ശ്രീധരന്‍ കൈപ്പാട്ടില്‍ കെ.വി.രാജന്‍, പ്രകാശന്‍ പി.കെ, പ്രമോദ് കെ.പി, പ്രദീപ് ചോമ്പാല, സമീര്‍ കുഞ്ഞിപ്പള്ളി, റഫീക്ക് അഴിയൂര്‍, അബ്ദുല്‍ ജലീല്‍ സി.കെ ബാബു ഹരിപ്രസാദ്, കെ.ടി. ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.
ജനറല്‍ സെക്രട്ടറി സലീം പുനത്തില്‍ സ്വാഗതവും അഴിയുര്‍ ചുങ്കം യൂണിറ്റ് പ്രസിഡന്റ് എം.ടി അരവിന്ദന്‍ നന്ദിയും പറഞ്ഞു.