അഴിയൂര്‍: അരിയെവിടെ സര്‍ക്കാരെ എന്ന് ചോദിച്ച് കെപിസിസി ആഹ്വാനപ്രകാരം അഴിയൂര്‍ ചുങ്കത്ത് റേഷന്‍ ഷാപ്പിന് മുന്നില്‍
പ്രതിഷേധ ധര്‍ണ നടത്തി. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ധര്‍ണ കെപിസിസി സെക്രട്ടറി അഡ്വ.ഐ.മൂസ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ബാബുരാജ് അധ്യക്ഷത വഹിച്ചു. കെ.പി.രവീന്ദ്രന്‍, പാമ്പള്ളി ബാലകൃഷ്ണന്‍, എം.പ്രഭുദാസ്, ബബിത്ത് തയ്യില്‍, ഫിറോസ് കാളാണ്ടി, പുരുഷു രാമത്ത്, അഹമ്മദ് കല്പക എന്നിവര്‍ പ്രസംഗിച്ചു. എം.ഇസ്മായില്‍, ഇ. കമല, കെ.പി.ജയകുമാര്‍, നസീര്‍ വീരോളി, രാജീവന്‍ കാര്‍ത്തോളി, കെ.എം. ശശിധരന്‍, വിജയന്‍ കോവുക്കല്‍, ഷഹീര്‍ അഴിയൂര്‍, ശ്രീകുമാര്‍ കോട്ടായി, ഉണ്ണിക്കൃഷ്ണന്‍.കെ, പി.വി.പുരുഷോത്തമന്‍, ശശി എളമ്പാളി, രഞ്ജിത്ത് ചോമ്പാല, കെ. പി.ചന്ദന്‍, ബാബു വാഴയില്‍, സബാസ്റ്റ്യന്‍, ബാബു കൊപ്‌ളിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
