ഓര്‍ക്കാട്ടേരി: കെകെഎം ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 2000 മുതല്‍ 2020 വരെ
പഠിച്ചിറങ്ങിയ വിദ്യാര്‍ഥികളും അധ്യാപകരും ഒത്തുചേര്‍ന്നു. ഓര്‍മകള്‍ക്കെന്തു മധുരം എന്ന പേരില്‍ സ്‌കൂള്‍ അങ്കണത്തില്‍ സംഘടിപ്പിച്ച സംഗമം വേറിട്ടൊരു വിരുന്നായി
20 വര്‍ഷം സ്‌കൂളില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ച ജാഫറിനുള്ള യാത്രയയപ്പും മാഗസിന്‍ കവര്‍ പ്രകാശനവും ഇതിന്റെ ഭാഗമായി നടന്നു. പ്രശസ്ത ബാലസാഹിത്യകാരന്‍ രാജു കാട്ടുപുനം ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പള്‍ എന്‍.വി.സീമ അധ്യക്ഷത വഹിച്ചു.
നെല്ലിക്ക എന്ന മാഗസിന്‍ കവര്‍ എഡിറ്റര്‍ രാജീവന്‍ വിളയാട്ടൂരിന് നല്‍കി സിനിമാതാരം ചിത്ര നായര്‍ പ്രകാശനം ചെയ്തു. ദേശീയ-
സംസ്ഥാന മേളകളില്‍ വിജയികളായ കുട്ടികള്‍ക്കുള്ള മൊമന്റോ വിതരണം പി.ടി.എ പ്രസിഡന്റ് സി.പി.രാജന്‍ നിര്‍വഹിച്ചു. പിടിഎ വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പള്‍ സി.ജയഹരി എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.ലിബീഷ് സ്വാഗതവും കണ്‍വീനര്‍ ഡോ: ഷൗക്കത്തലി നന്ദിയും പറഞ്ഞു. പൂര്‍വ വിദ്യാര്‍ഥികളുടെ നൃത്തപരിപാടികളും ഗാനമേളയും അരങ്ങേറി. ജീവിതത്തിലെ സുവര്‍ണ കാലത്തെ അടയാളപ്പെടുത്തിക്കൊണ്ട് വിവിധ ബാച്ചിലെ വിദ്യാര്‍ഥികള്‍ 17 വയസിന്റെ ചുറുചുറുക്കോടെ സെല്‍ഫി പോയിന്റിലും ക്ലാസ് റൂമിലും ക്യാംപസിലുമായി ഫോട്ടോ എടുത്തുകൊണ്ടു സംഗമ പരിപാടി ഗംഭിരമാക്കി. തുടര്‍ന്ന് സ്‌കൂള്‍ അലുമിനി അസോസിയേഷന്‍ രൂപവത്കരിച്ചു.