കോർപറേഷൻ ലിമിറ്റഡും സംയുക്തമായി നടപ്പിലാക്കുന്ന “കെപ്‌കോ വനിതാമിത്രം” പദ്ധതി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ ഉദ്ഘാടനം ചെയ്തു. 700 കുടുംബങ്ങൾക്ക് 10 വീതം കോഴിയും തീറ്റയും വിതരണം ചെയ്യുന്നതാണ് പൗൾട്രി വികസന കോർപറേഷന്റെ ഈ പദ്ധതി. കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ റീത്ത അധ്യക്ഷത വഹിച്ച ചടങ്ങിൽ കെപ്‌കോ ചെയർമാൻ പി.കെ മൂർത്തി മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ വൈസ് പ്രസിഡന്റ് വി വിജിലേഷ്, സ്റ്റാൻഡിങ് ചെയർമാൻമാരായ സി.പി സജിത, റീനസുരേഷ്, ഹേമമോഹൻ, എൻ. നവ്യ, ആർ. കെ റിൻസി, വനജ ഒത്തയോത്ത്, കെ. ഷിനു, എ. രതീഷ്, എം. ഷിബിൻ, മുരളി കുളങ്ങരത്ത്, നസീറ ബഷീർ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ കെ. കെ സുരേഷ് ജമാൽ മൊകേരി പ്രഭാകരൻ, ആർ. പി വിനോദ്കുമാർ, രാജൻ, സെക്രട്ടറി ജെ. ഗിരിജ എന്നിവർ സംസാരിച്ചു. സി ഡി എസ് ചെയർപേഴ്സൺ കെ. മിനി സ്വാഗതവും എൽ. ഐ രജിത്ത് ലാൽ നന്ദിയും പറഞ്ഞു.