വടകര: രാജ്യത്തിന്റെ എഴുപത്തി ആറാം റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി കുരിക്കിലാട് ഡോ.റാം മനോഹര്‍ ലോഹ്യ
ഗ്രന്ഥാലയം ആഭിമുഖ്യത്തില്‍ ദേശീയ പതാക നിവര്‍ത്തല്‍ ചടങ്ങ് നടന്നു. റിട്ട. ആര്‍മി ഹവില്‍ദാര്‍ ശ്രീധരന്‍ കൂമുള്ളി പതാക നിവര്‍ത്തല്‍ നിര്‍വ്വഹിച്ചു. റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളുടെ ഉദ്ഘാടനം ഗ്രന്ഥാലയം ഹാളില്‍ കവിയും പ്രഭാഷകനുമായ രമേഷ് സുദര്‍ശനം നിര്‍വഹിച്ചു. ഗ്രന്ഥാലയം പ്രസിഡന്റ് ശ്രീജേഷ് നാഗപ്പള്ളി അധ്യക്ഷത വഹിച്ചു. ഇന്ദ്രന്‍ സി, ശ്രീനിവാസന്‍ കെ പി, ഗംഗാധരന്‍ ചിങ്ങന്റവിട, എന്‍ എം പ്രകാശന്‍, ബാലമുരളീധരന്‍ നടക്കേന്റവിട, രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പ്രദീപന്‍ വട്ടക്കണ്ടി സ്വാഗതവും എന്‍ എം പ്രസാദ് നന്ദിയും പറഞ്ഞു. കുട്ടികള്‍ക്കായി വിവിധ മത്സരങ്ങള്‍ നടത്തി. മധുര വിതരണവും ഉണ്ടായിരുന്നു. മോഹന്‍ സി വടകര, രജീഷ് പയനുള്ള പറമ്പത്ത്, വിനീത് കുമാര്‍ വി, രാഘവന്‍ പാറേന്റെ മീത്തല്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
