നാദാപുരം: രാജ്യത്തിന്റെ അതിര്‍ത്തി സംരക്ഷണത്തിനും ആഭ്യന്തര സമാധാനത്തിനും പോരാടുന്ന സൈനികര്‍ സ്വതന്ത്ര
ഇന്ത്യയുടെ മുതല്‍ക്കൂട്ടാണെന്ന് മുന്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. റിപ്പബ്ലിക് ദിനത്തിന്റെ 76 വാര്‍ഷികത്തോടനുബന്ധിച്ച് നാദാപുരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി കല്ലാച്ചിയില്‍ സംഘടിപ്പിച്ച ജയ് ജവാന് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം നേരിട്ട എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ ആ കാലഘട്ടങ്ങളിലെ ഭരണാധികാരികള്‍ക്ക് കരുത്ത് പകര്‍ന്നത് ഇന്ത്യന്‍ സേനയുടെ മിടുമിടുക്കന്മാരാണെന്നും ഇന്നത്തെ ഭരണകൂടം സേന വിഭാഗങ്ങളുടെ നിയമനങ്ങളിലും മറ്റും കൊണ്ടുവരുന്ന പരിഷ്കാരങ്ങള്‍ സേനയുടെ ആത്മവീര്യം തകര്‍ക്കും എന്ന ആശങ്ക നിലനില്‍ക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം പ്രസിഡണ്ട് വി വി റിനീഷ് അധ്യക്ഷത വഹിച്ചു. അഡ്വ പ്രമോദ് കക്കട്ടില്‍, ആവോലം രാധാകൃഷ്ണന്, മോഹനന് പാറക്കടവ്, അഡ്വ കെ എം രഘുനാഥ്, പി കെ ദാമു, വി കെ ബാലാമണി, അനസ് നങ്ങാണ്ടി, ഷാജി കുമ്മന്‍കോട്, രൂപേഷ് കിഴക്കേടത്ത് എന്നിവര്‍
സംസാരിച്ചു. നാദാപുരം പഞ്ചായത്തിലെ 40 ഓളം മുന്‍ സൈനികരെ ചടങ്ങില്‍ ആദരിച്ചു.