വടകര: വൃക്ക രോഗികളെ സഹായിക്കാന്‍ തണല്‍ ഒരുക്കിയ ചായ സല്‍ക്കാരത്തിന് നാട് ഒന്നാകെ ഒഴുകിയെത്തി. റിപ്പബ്ലിക്
ദിനത്തില്‍ താഴെഅങ്ങാടി കടലോരത്താണ് വേറിട്ടൊരു ചടങ്ങ് സംഘടിപ്പിച്ചത്.
293 വൃക്കരോഗികളായ സഹോദരങ്ങളുടെയും 240 ഭിന്നശേഷിക്കാരായ കുട്ടികളുടെയും പാലിയേറ്റീവ് പ്രവര്‍ത്തനങ്ങളുടെയും കാര്യങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മറികടക്കുന്നതിനു വേണ്ടിയാണ് ചായത്തക്കാരം ഒരുക്കിയത്. വൈകുന്നേരം നാലിന് തുടങ്ങി രാത്രി ഒമ്പത് മണി വരെ നിശ്ചയിച്ച ചായപ്പയറ്റിനു വലിയ പ്രതികരണമാണ് നാട്ടുകാരില്‍ നിന്ന് ലഭിച്ചത്. ഓരോരുത്തരും അവരാല്‍ കഴിയുന്ന സംഭാവന നല്‍കി ചായകുടിച്ച് പിരിഞ്ഞു. സംഘാടകരുടെ അഭ്യര്‍ഥന കേട്ട് സ്ത്രീകളടക്കം ധാരാളം പേര്‍ ഇവിടെ എത്തി
ഈ സദുദ്യമത്തില്‍ പങ്കാളികളായി. സാമൂഹിക-രാഷ്ട്രീയപ്രവര്‍ത്തകനും വ്യാപാരിയുമായ കല്ലറയില്‍ ലത്തീഫ് ഒരു ഡയാലിസിസ് യന്ത്രത്തിനുള്ള ഏഴ് ലക്ഷം രൂപ തണല്‍ ചെയര്‍മാന്‍ ഇദ്രിസിനു കൈമാറി.
2008ലാണ് തണല്‍ നേതൃത്വത്തില്‍ ഡയാലിസിസ് കേന്ദ്രം തുടങ്ങിയത്. പിന്നീട് രാജ്യത്തെ തന്നെ വലിയ ഡയാലിസിസ് കേന്ദ്രങ്ങളില്‍ ഒന്നായി തണല്‍ മാറി. ഈ പ്രദേശത്തെ വൃക്കരോഗികളുടെ ആശ്രയവും ആശ്വാസവുമായ തണലിന് കരുത്തേകേണ്ടത് തങ്ങളുടെ കടമയാണെന്ന് ഓരോരുത്തരും കരുതുകയാണ്. ഇതിന്റെ ഭാഗമായാണ് ജീവിതം കൊണ്ടൊരു ചായപ്പയറ്റ്.