കൊയിലാണ്ടി: ഒന്‍പതു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും
ഇരുപത്തിഅയ്യായിരം രൂപ പിഴയും.
പയ്യോളി പടിഞ്ഞാറെ മൂപ്പിച്ചതില്‍ വീട്ടില്‍ അബൂബക്കറിനെയാണ് (65) കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് നൗഷാദലി കെ, പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം. പ്രതിയുടെ വീട്ടില്‍ കളിക്കാന്‍ പോയ കുട്ടിയെ പ്രതി ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് കുട്ടി വിവരം മാതാവിനോട് പറഞ്ഞു. തുടര്‍ന്നു പയ്യോളി പോലീസില്‍ പരാതിപ്പെടുകയായിരുന്നു.
പയ്യോളി സബ്ബ് ഇന്‍സ്പെക്ടര്‍ എസ്.എസ്ശ്രീജേഷ് ആണ് കേസ് അന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പി.ജെതിന്‍ ഹാജരായി.