ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ ജില്ലാ യൂത്ത് കോൺക്ലേവ് അഭിപ്രായപ്പെട്ടു. ലഹരി വ്യാപനവും വർധിക്കുന്ന കൊലപാതകങ്ങളും സമൂഹത്തെ വെല്ലുവിളിക്കുന്ന നിലയിലേക്ക് വളരുന്നതിനെ ഗൗരവപൂർവം നേരിടണമെന്നും കോൺക്ലേവ് ആവശ്യപ്പെട്ടു.
യുവാക്കളിൽ കൊലപാതകമടക്കമുള്ള കുറ്റകൃത്യങ്ങൾ പെരുകുന്നത് മദ്യവും ലഹരിയും ഉപയോഗിക്കുന്നത് കൊണ്ടാണന്നറിഞ്ഞിട്ടും മദ്യം വ്യാപകമാക്കാനുള്ള ശ്രമം യുവാക്കളോടുള്ള ക്രൂരതയാണ്. ഇതിനെതിരെ സമൂഹം രംഗത്ത് വരണം. വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് കെ. താജുദ്ദീൻ സ്വലാഹി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു.
വിസ്ഡം ഇസ്ലാമിക് യൂത്ത് ജില്ലാ പ്രസിഡണ്ട് സാജിദ് ബിസ്മി അധ്യക്ഷത വഹിച്ചു.
വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി മുഖ്യ പ്രഭാഷണം നടത്തി. ലജ്നത്തുൽ ബുഹൂസുൽ ഇസ്ലാമിയ്യ നിർവാഹക സമിതി അംഗം ഹംസ മദീനി, വിസ്ഡം ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറിമാരായ യു മുഹമ്മദ് മദനി, ജംഷീർ സ്വലാഹി, സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ സഫീർ അൽ ഹികമി, പി. എച്ച് മെഹബൂബ് അലി പി. എച്ച് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.
വിസ്ഡം യൂത്ത് ജില്ലാ സെക്രട്ടറി ഷമീർ മൂടാടി, സഹഭാരവാഹികളായ വി.കെ ഉനൈസ് സ്വലാഹി, ടി.എൻ ഷക്കീർ സലഫി, സി. പി സജീർ, റഫാൻ കൊയിലാണ്ടി, ആശിഖ് വടകര എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകി.
അടുത്ത ആറ് മാസത്തേക്കുള്ള പ്രവർത്തന രൂപരേഖ സെക്രട്ടറി അവതരിപ്പിച്ചു.
വിസ്ഡം ജില്ലാ ട്രഷറർ സി.പി സാജിദ്, സെക്രട്ടറി നൗഫൽ അഴിയൂർ, വടകര മണ്ഡലം പ്രസിഡണ്ട് ബഷീർ മണിയൂർ, വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡണ്ട് മുനിസ് അൻസാരി എന്നിവർ സംബന്ധിച്ചു.