നാദാപുരം: കാലിക്കറ്റ് സര്‍വകലാശാല ബിസോണ്‍ കലോത്സവം നടക്കുന്ന പുളിയാവ് നാഷണല്‍ കോളജിലേക്കും അവിടെ നിന്ന് തിരിച്ച് ടൗണിലേക്കും എത്താന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിറ്റി ഒരുക്കിയ ബസ് സര്‍വീസ് ആശ്വാസമായി.
വടകര സ്റ്റാന്‍ഡില്‍ നിന്നും നാദാപുരം സ്റ്റാന്‍ഡില്‍ നിന്നും കല്ലാച്ചി ടൗണില്‍ നിന്നുമാണ് പ്രത്യേക ബസ് കലോത്സവ നഗരിയിലേക്ക് ഏര്‍പ്പാട് ചെയ്തത്. നിശ്ചിത സമയത്ത് ബസ് ഇവിടെ നിന്ന് പുറപ്പെടും. വൈകുന്നേരം മുതല്‍ കോളജില്‍നിന്ന് തിരിച്ചും ഇതേ സ്ഥലങ്ങളിലേക്കു ബസ് സര്‍വീസ് ഉണ്ടാകും. പ്രത്യേക ബസ് സര്‍വീസിന്റെ ഫ്‌ലാഗ് ഓഫ് കര്‍മ്മം തൂണേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ കുഞ്ഞമ്മദ് നിര്‍വഹിച്ചു. ജനപ്രതിനിധികളും സ്വാഗതസംഘം ഭാരവാഹികളും ചടങ്ങില്‍ സംബന്ധിച്ചു.