കൊയിലാണ്ടി: വിരുന്നുകണ്ടി ഭാഗത്ത് കടലില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ചെറിയ മങ്ങാട് കോയാന്റെ വളപ്പില്‍ കെ.വി.അജിതയാണ് (54) മരിച്ചത്. ഇന്നു രാവിലെയാണ് മല്‍സ്യത്തൊഴിലാളികള്‍ മൃതദേഹം കാണുന്നത്. കോസ്റ്റ് ഗാര്‍ഡ് സ്ഥലത്തെത്തി മൃതദേഹം കടലില്‍ നിന്നെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ സദാനന്ദന്റെയും വിലാസിനിയുടെയും മകളാണ്.