വടകര: ആധുനിക സാങ്കേതിക വിദ്യ ഹൃദിസ്ഥമാക്കിയ ഒന്‍പതാം ക്ലാസുകാരന്‍ അതിനൂതന റോബോട്ടിന് രൂപം
നല്‍കിയിരിക്കുന്നു. വടകര ശ്രീനാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന ശരണ്‍ ലാലാണ് ഏവരേയും വിസ്മിയിപ്പിക്കുന്ന വിധത്തില്‍ റോബോട്ട് നിര്‍മിച്ചെടുത്തിരിക്കുന്നത്. മൊകേരി സ്വദേശിയായ ഈ മിടുക്കന്‍ ഒരു വര്‍ഷം മുമ്പാണ് റോബോട്ടിക്‌സ് വിദ്യ പരിചയപ്പെട്ടുതുടങ്ങിയത്. കുട്ടിക്കാലത്ത് തന്നെ ചിത്ര രചനയില്‍ വളരെയധികം താല്പര്യമുണ്ടായിരുന്നു. ആ താല്‍പര്യം മിനിയേച്ചര്‍ കാറുകളുടെ മോഡല്‍ നിര്‍മിക്കാനും അതിന് ചലനം നല്‍കാനും ശ്രമിക്കുന്നതിലെത്തി. ഇതിലൂടെയാണ് റോബോട്ടിക്‌സ് മനസിലാക്കിയത്. ഇതിന്റെ ഫലമായി കാറുകള്‍ക്ക് ചലനം നല്‍കാന്‍ കഴിഞ്ഞു. ഇതിനു പിന്നാലെയാണ് റോബോട്ടിനെ കുറിച്ച് ആഴത്തില്‍ മനസിലാക്കിയതും അതിനു രൂപം നല്‍കിയതും.
ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ വികസിപ്പിച്ചെടുത്ത റോബോട്ട് സോളാറിലാണ് പ്രവര്‍ത്തിക്കുന്നത്. ആശയവിനിമയത്തിന് ഇംഗ്ലീഷാണ് ഉപയോഗിച്ചതെങ്കിലും എല്ലാ ഭാഷകളിലുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ ഇതിനു
കഴിയും. നമ്മുടെ ചോദ്യങ്ങള്‍ക്ക് നമ്മുടെ ഭാവം മനസ്സിലാക്കി വികാരം ഉള്‍ക്കൊണ്ട് മറുപടി പറയാനും സ്ഥിരമായി കാണുന്ന വ്യക്തികളെ ഓര്‍ത്തുവയ്ക്കാനും പിന്നീട് തിരിച്ചറിയാനും കഴിയും. ബിസിനസ്, ആരോഗ്യം, എന്‍ജിനീയറിങ് അസിസ്റ്റന്‍സ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, വിദ്യാഭ്യാസം തുടങ്ങി ഒട്ടനവധി മേഖലകളില്‍ പ്രവര്‍ത്തിപ്പിച്ച് മനുഷ്യന്റെ അധ്വാനം ലഘൂകരിച്ച് ദൈനംദിന ജോലികള്‍ കൂടുതല്‍ സുഗമമാക്കാന്‍ ഈ റോബോട്ട് കൊണ്ട് കഴിയുമെന്നാണ് ശരണ്‍ലാല്‍ പറയുന്നത്. ഇതിന് അയ്യായിരത്തിലേറെ രൂപയേ ചെലവു വന്നിട്ടുള്ളൂ. ഇതിനു വേണ്ട സാമഗ്രികള്‍ ഓണ്‍ലൈനായാണ് സംഘടിപ്പിച്ചത്. പരിമിതമായ ചിലവില്‍ നിര്‍മിച്ചടുത്ത ഈ റോബോട്ട് ഒരിടത്ത് നിന്ന് നീങ്ങുന്നതിനുള്ള പരിശ്രമത്തിലാണ് ശരണ്‍ലാല്‍.
ഇതിന്റെ പ്രവര്‍ത്തനം ശ്രീനാരായണ സ്‌കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ അവതരിപ്പിക്കുകയുണ്ടായി. സ്‌കൂളിന്റെ അഭിമാനമായ ശരണ്‍ലാലിന്റെ പ്രവര്‍ത്തനത്തിന് എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നല്‍കുമെന്ന് പ്രിന്‍സിപ്പള്‍ ദിനേശന്‍
കരുവാങ്കണ്ടി, വൈസ് പ്രിന്‍സിപ്പള്‍ വി.ദീപ എന്നിവര്‍ പറഞ്ഞു. മൊകേരി കടത്തനാടന്‍ കല്ല് ശ്രീശൈലത്തില്‍ കെ.സുരേഷിന്റെയും സൂര്യയുടെയും മകനാണ് ശരണ്‍ലാല്‍. സഹോദരി ശരണ്യ. ശരണ്‍ലാലിന്റെ ഈ താല്‍പര്യം കണക്കിലെടുത്ത് കുടുംബം തല്‍ക്കാലം വടകരയിലേക്ക് താമസം മാറ്റിയിരിക്കുകയാണ്. ഈ രംഗത്തെ സാധ്യതകള്‍ ഉപയോഗപ്പെടുത്താനാണ് കുടുംബത്തിന്റെ ശ്രദ്ധ. വാര്‍ത്താസമ്മേളനത്തില്‍ സ്‌കൂള്‍ ഡപ്യൂട്ടി മാനേജര്‍ പി.എം.മണിബാബു, സെക്രട്ടറി സുഗുണേഷ് കുറ്റിയില്‍, പിആര്‍ഒ രാജേശ്വരി പ്രവീണ്‍, ഐടി ഇന്‍സ്ട്രക്ടര്‍ സബിത പ്രജോദ് എന്നിവര്‍ പങ്കെടുത്തു.