കോഴിക്കോട്: മനുഷ്യനെ വിഭജിക്കാനുള്ള എല്ലാ ശ്രമങ്ങളെയും എതിര്‍ക്കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ അന്തസത്ത കാത്തുസൂക്ഷിക്കാന്‍ അചഞ്ചലരായി ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ്
പറഞ്ഞു. ജനാധിപത്യം, മതനിരപേക്ഷത, ഫെഡറലിസം, സമത്വം തുടങ്ങിയ മഹത്തായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനാ മൂല്യങ്ങളെ തകര്‍ക്കാനും നിരാകരിക്കാനുമുള്ള ഏത് ശ്രമവും നമ്മളെ പിന്നോട്ടടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനിയില്‍ 76 -ാമത് റിപ്പബ്ലിക് ദിനത്തില്‍ പതാക ഉയര്‍ത്തിയശേഷം റിപ്പബ്ലിക് ദിന സന്ദേശം നല്‍കുകയായിരുന്നു മന്ത്രി. നാനാത്വത്തില്‍ ഏകത്വം എന്ന മഹത്തായ ആശയം ലോകത്തിനു സംഭാവന നല്‍കിയത് ഇന്ത്യയാണ്. എല്ലാ വൈജാത്യങ്ങള്‍ക്കും അതീതമായി ഇന്ത്യക്കാരായി നിലനില്‍ക്കുന്നത്
ഭരണഘടനയില്‍ കുടികൊള്ളുന്ന ഇന്ത്യയെന്ന സത്തയെ ഉള്‍ക്കൊള്ളുന്നതിനാലാണ്. വൈവിധ്യപൂര്‍ണ്ണമായ സാംസ്‌കാരികതകളെ തുല്യപ്രാധാന്യത്തോടെ കോര്‍ത്തിണക്കി ഇന്ത്യ എന്ന ആശയത്തിലേക്കുള്ള സുപ്രധാനമായ ചുവടുവെപ്പാണ് ഇന്ത്യന്‍ ഭരണഘടന. ഏവരും തുല്യരാണെന്നും രാജ്യത്തിന്റെ ഭരണത്തില്‍ പങ്കാളിത്തമുണ്ടെന്നും ഭരണഘടന നമ്മെ ഓര്‍മ്മിപ്പിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. മാനവിക മൂല്യങ്ങളാണ് നമ്മുടെ കരുത്ത്. വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുമ്പോഴാണ് രാജ്യം വികസിക്കുന്നത്. പരസ്പരം സ്‌നേഹിക്കാനും ബഹുമാനിക്കാനും കഴിയുന്ന വിശാലമായ മാനവികമൂല്യങ്ങളില്‍ ഉറച്ചുനിന്നു വേണം മുന്നോട്ടു പോകാനെന്നും മന്ത്രി പറഞ്ഞു.
പ്രൗഢ ഗൗഭീരമായാണ് 76-ാമത് റിപബ്ലിക് ദിനം ജില്ലയില്‍ ആഘോഷിച്ചത്. രാവിലെ 8.50 തോടെ പോലീസ് അകമ്പടിയോടെ
മൈതാനിയില്‍ എത്തിയ മന്ത്രി മുഹമ്മദ് റിയാസിനെ കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങും ജില്ല പോലീസ് മേധാവി ടി നാരായണനും കോഴിക്കോട് ജില്ല റൂറല്‍ പോലീസ് മേധാവി കെ ഇ ബൈജുവും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് പ്രത്യേക വേദിയില്‍ മന്ത്രി ദേശീയ പതാക ഉയര്‍ത്തി. ശേഷം, തുറന്ന ജീപ്പില്‍ സഞ്ചരിച്ച് മന്ത്രി പരേഡ് പരിശോധിച്ച് 28 പ്ലാറ്റൂണുകളുടെ അഭിവാദ്യം സ്വീകരിച്ചു.
ഫാറൂഖ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ടി എസ് ശ്രീജിത്തും ജില്ലാ പോലീസ് ആസ്ഥാനത്തെ ആര്‍എസ്‌ഐ കെ സുജിത് കുമാറും പരേഡിന് നേതൃത്വം നല്‍കി. പോലീസ്, എക്സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്സ്, റെഡ് ക്രോസ്, സ്‌കൂള്‍ ബാന്‍ഡ് അടക്കമുള്ള പ്ലാറ്റൂണുകള്‍ പരേഡില്‍ അണിനിരന്നു.
മേയര്‍ ബീന ഫിലിപ്പ്, എം.എല്‍.എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, സബ് കളക്ടര്‍ ഹര്‍ഷില്‍ ആര്‍ മീണ,
എ.ഡി.എം സി മുഹമ്മദ് റഫീഖ്, ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
പരേഡില്‍ സേന വിഭാഗത്തില്‍ കോഴിക്കോട് ജില്ലാ ആസ്ഥാനത്തെ ആര്‍എസ്‌ഐ ടി കോയ നേതൃത്വം നല്‍കിയ പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കുട്ടികളുടെ വിഭാഗത്തില്‍ എസ്പിസി ഗേള്‍സ് കോഴിക്കോട് റൂറല്‍ നന്മണ്ട എച്ച്‌സിലെ എം തന്മയ നയിച്ച പ്ലാറ്റൂണ്‍ ഒന്നാം സ്ഥാനം നേടി.