ഉദ്യോഗസ്ഥന് പരുക്ക്. ആർആർടി അംഗം ജയസൂര്യക്കാണ് പരുക്കേറ്റത്. വലതു കൈക്കാണ് മുറിവേറ്റിരിക്കുന്നത്. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം. പരുക്കേറ്റ ഇദ്ദേഹത്തെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് മാറ്റി. പരുക്കേറ്റ വിവരം വനം മന്ത്രി എ.കെ. ശശീന്ദ്രൻ സ്ഥിരീകരിച്ചു.
മുഖ്യമന്ത്രി വനം മന്ത്രിയുമായി സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. മുഴുവൻ സംവിധാനങ്ങളുമൊരുക്കാൻ നിർദ്ദേശം മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട് 80 അംഗ ആർആർടി സംഘം പ്രദേശത്ത് എട്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് കടുവയ്ക്കായി തിരച്ചിൽ നടത്തുകയായിരുന്നു. രണ്ട് കൂടുകളും 38 ക്യാമറകളും പഞ്ചാരക്കൊല്ലിയിൽ വിവിധ മേഖലകളിലായി സ്ഥാപിച്ചിട്ടുണ്ട്.
കടുവയെ വെടിവെച്ചു കൊല്ലണമെന്ന് ആവശ്യപ്പെട്ട് ബേസ് ക്യാമ്പിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തിനൊടുവില്‍ എഡിഎം സ്ഥലത്തെത്തി സർവ്വകക്ഷിയോഗം ചേർന്നിരുന്നു. അതിനിടെ പ്രദേശവാസികളിൽ ചിലർ കടുവയെ കണ്ടെന്ന് അറിയിച്ചെങ്കിലും വനംവകുപ്പ് മേഖലയിൽ തിരച്ചിൽ നടത്തിയിട്ടും കടുവയുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം കടുവയ്ക്കായി തിരച്ചിൽ തുടരുകയാണ്.