
വടകര കസ്റ്റംസ്‌റോഡ്-പൂവാടന്‍ഗേറ്റ് യൂനിറ്റി റസിഡന്‍സ് അസോസിയേഷന്‍ സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാഘോഷത്തില്‍ പ്രസിഡന്റ് കെ.പി.സലീം പതാക ഉയര്‍ത്തി. റിട്ട.ക്യാപ്റ്റന്‍ പ്രഭാകരന്‍ തൈക്കണ്ടിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സെക്രട്ടറി ആശ അനില്‍കുമാര്‍, പി.മഹമൂദ്, ആര്‍.കെ.പ്രദീപ്, വി.മുസ്തഫ, എ.കെ.സചീന്ദ്രന്‍, സി.എച്ച്.ജിനീഷ്‌കുമാര്‍, റഷീദ്, ബഷീര്‍ പൊന്മണിച്ചി, ടി.കെ.അബ്ദുറഹ്‌മാന്‍, ടി.പി.മുസ്തഫ എന്നിവര്‍ സംസാരിച്ചു. മധുരവിതരണവും നടന്നു.
വടകര ബിഇഎം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷ പരിപാടികളില്‍ പി ടി എ പ്രസിഡന്റ് ഹരീന്ദ്രന്‍ കരിമ്പനപ്പാലം അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ കെ.സജിത ദേശീയ പതാക ഉയര്‍ത്തി. വിശാല്‍ കുമാര്‍ പി. കെ, സജോയ്. വി. ഐസക് എന്നിവര്‍ സംസാരിച്ചു.
വടകര: താഴെ അങ്ങാടി യൂണിറ്റ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യയുടെ 76-ാമത് റിപ്പബ്ലിക് ദിനാഘോഷം കൊണ്ടാടി. ടി.പി.ഉസ്മാന്‍ ദേശീയ പതാക ഉയര്‍ത്തി. സി.സി.സുബൈര്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ടി.പി.രാജീവന്‍, നാസര്‍ മീത്തല്‍, കെ.പി.നജീബ്, നവാസ് മുകച്ചേരി, കൊല്ലോച്ചി ഇബ്രാഹിം, എം.വി.അബൂബക്കര്‍, കുനിമല്‍ അബ്ദുറഹ്‌മാന്‍ എന്നിവര്‍ സംസാരിച്ചു.