വടകര: ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ വടകര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ റിപ്പബ്ലിക് ദിന
ആഘോഷവും പ്രതിജ്ഞ പുതുക്കലും നടത്തി. അഞ്ചുവിളക്ക് ജംഗ്ഷനിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം നടന്ന ആഘോഷം ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ് സതീശന്‍ കുരിയാടി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി. കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. പുറന്തോടത്ത് സുകുമാരന്‍, ബാബു ഒഞ്ചിയം, ലത്തീഫ് കല്ലറയില്‍, ശ്രീലേഷ്. ടി. പി, എന്‍.കെ.രവീന്ദ്രന്‍, രഞ്ജിത്ത് കണ്ണൊത്ത്, രാജന്‍.എം, മോഹനന്‍ കുരിയാടി, ദിനേശന്‍.കെ.പി, ചിറക്കല്‍ അബൂബക്കര്‍, രതീശന്‍.ടി.കെ, വേണുഗോപാലന്‍.എം, നാസര്‍ മീത്തല്‍, രാമചന്ദ്രന്‍. എം, സുരേഷ്. കെ. തുടങ്ങിയവര്‍ സംസാരിച്ചു.
