വടകര: സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ചോറോട് അറക്കല്‍നട ബ്രാഞ്ച് നേതൃത്വത്തില്‍ വടകര
സഹകരണ ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. അറക്കല്‍ നടയില്‍ നടന്ന ക്യാമ്പില്‍ നിരവധി പേര്‍ പരിശോധനക്കെത്തി.
വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ഗിരിജ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ കമ്മിറ്റി അംഗം എം.കെ.പ്രസീത അധ്യക്ഷയായി. ലോക്കല്‍ സെക്രട്ടറി മധു കുറുപ്പത്ത്, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ ടി.ടി.ബാബു, ആര്‍.കെ.മോഹനന്‍ എന്നിവര്‍ സംസാരിച്ചു. ബ്രാഞ്ച് സെക്രട്ടറി ടി.ടി.ആകാശ് സ്വാഗതവും പി.രമേശന്‍ നന്ദിയും പറഞ്ഞു . ഡോക്ടര്‍ മിത്ത്‌നു, ഓഷില്‍, സഹകരണ ആശുപത്രി പിആര്‍ഒ സിനു എന്നിവര്‍ നേതൃത്വം നല്‍കി.