വളയം: തുണേരി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച വയോജന സംഗമവും കലാമേളയും
വളയം ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ആരംഭിച്ചു. സംഗമത്തിന്റെയും കലാമേളയുടെയും ഉദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പര്‍ കുടുത്താം കണ്ടി സുരേഷ് നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ അധ്യക്ഷത വഹിച്ചു.
വളയം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി പ്രദീഷ്, ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ രജീന്ദ്രന്‍ കപ്പള്ളി, കെ.കെ. ഇന്ദിര, ബിന്ദു പുതിയോട്ടില്‍, മെമ്പര്‍ നജ്മ യാസിര്‍, സായൂജ്യം വയോജനസഭ ഭാരവാഹികളായ പി.കെ.ദാമു, എം.ശങ്കരന്‍ , എ.കെ പിതാംബരന്‍, എം.കെ അശോകന്‍ , സിഡിപിഒ ചിന്മയി എസ്. ആനന്ദ് എന്നിവര്‍ സംസാരിച്ചു.