നാദാപുരം: ജവഹര്‍ ബാല്‍ മഞ്ച് റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് കല്ലാച്ചിയില്‍
നിന്നു നാദാപുരത്തേക്ക് സ്‌നേഹ യാത്ര നടത്തി. കല്ലാച്ചി കോടതി റോഡില്‍ നിന്ന് ആരംഭിച്ച യാത്രയില്‍ നൂറുകണക്കിന് കുട്ടികളും പൊതുജനങ്ങളും പങ്കെടുത്തു. നിശ്ചലദൃശ്യങ്ങള്‍, ദഫ്, കോല്‍ക്കളി, ബാന്റ് , ചെണ്ട, ശിങ്കാരിമേളം, നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറി.
ഡിസിസി പ്രസിഡന്റ് അഡ്വ.കെ പ്രവീണ്‍കുമാര്‍ കല്ലാച്ചിയില്‍ ജവഹര്‍ ബാല്‍ വേദി ബ്ലോക്ക് ചെയര്‍മാന്‍ അഖിലേഷ് വരയത്തിന് പതാക കൈമാറിക്കൊണ്ട് യാത്ര ഉദ്ഘാടനം ചെയ്തു. ഐ മൂസ, പ്രമോദ് കക്കട്ടില്‍, പി.കെ.ദാമു, കെ.എം. രഘുനാഥ്, ആവോലം രാധാകൃഷ്ണന്‍ സംബന്ധിച്ചു.