വളയം: പൊതുവിദ്യാലയങ്ങള്‍ നമ്മുടെ സമ്പത്താണെന്നും ഇവ നിലനിര്‍ത്തേണ്ടത് നാടിന്റ ആവശ്യമാണെന്നും ഷാഫി പറമ്പില്‍
എംപി. വളയം കുയ്‌തേരി എംഎല്‍പി സ്‌കൂള്‍ ശതാബ്ദി ആഘോഷ സമാപന പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ലാസ് മുറികള്‍ മാറികൊണ്ടിരിക്കുകയാണ്. നമ്മുടെ വിദ്യാര്‍ഥികളുടെ കഴിവുകള്‍ ലോകത്ത് എവിടെയും എത്തിക്കാനുള്ള സാഹചര്യം ഇന്നുണ്ടെന്നും കാലം ഒന്നിനും തടസമല്ലെന്നും അദ്ദേഹം പറഞ്ഞു.
വളയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.പ്രദീഷ് അധ്യക്ഷത വഹിച്ചു. ആര്‍.കനകാംബരന്‍ (ആകാശവാണി) മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.കെ.അശോകന്‍, വാര്‍ഡ് മെമ്പര്‍ സി.പി.സുശാന്ത്, പി.പി.സജിലേഷ്,
പി.പി.അബുഹാജി, കെ.രവീന്ദ്രന്‍, പി.കെ.സമീറ, ഫര്‍സീന ഷെറിന്‍, സി.പി.ജനില്‍ കുമാര്‍, വി.കെ.അബൂബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനധ്യാപകന്‍ ശ്രീരാജ് സ്വാഗതം പറഞ്ഞു. എംപിക്ക് ചടങ്ങില്‍ സ്‌കൂള്‍ വക ഉപഹാരം നല്‍കി.