Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

സൂപ്പര്‍ഹിറ്റുകളുടെ രാജശില്‍പിക്ക് വിട

January 26, 2025
in കേരളം, സാംസ്‌കാരികം
A A
Share on FacebookShare on Twitter

കൊച്ചി: സിനിമയില്‍ ചിരിയുടെ മാലപ്പടക്കങ്ങള്‍ തീര്‍ത്ത പ്രിയ സംവിധായകന് വിട നല്‍കി കേരളം. ഷാഫിയുടെ മൃതദേഹം കറുകപ്പള്ളി ജുമാ മസ്ജിദില്‍ ഖബറടക്കി. സിനിമ-രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് പ്രിയ സംവിധായകന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. ഉച്ച കഴിഞ്ഞ് രണ്ടേകാലോടെയാണ് മൃതദേഹം കറുകപ്പള്ളി മുസ്ലിം ജുമാ മസ്ജിദിലേക്ക് എത്തിച്ചത്. കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി രണ്ടേ മുക്കാലോടെ മൃതദേഹം കബറടക്കി.  ഇന്നലെ രാത്രി 12:30 യോടെയാണ് പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഷാഫിയുടെ മരണം സംഭവിക്കുന്നത്. പുലര്‍ച്ചെ നാലരയോടെ മൃതദേഹം എളമക്കരയിലെ വീട്ടിലെത്തിച്ചു. തുടര്‍ന്ന് 9 മണിയോടെ മണപ്പാട്ടിപ്പറമ്പ് കൊച്ചിന്‍ സഹകരണ ബാങ്ക് ഹാളില്‍ പൊതുദര്‍ശനം. നടന്‍ മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ് കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രി പി രാജീവ് തുടങ്ങിയവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

ക​ടു​ത്ത ത​ല​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് ജ​നു​വ​രി 16നാ​ണ് ഷാ​ഫി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ആ​ന്ത​രി​ക​ര​ക്ത​ശ്രാ​വ​ത്തെ തു​ട​ർ​ന്ന് നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ക​യാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ന്‍റെ ഹി​റ്റ് കൂ​ട്ടു​കെ​ട്ടു​ക​ളി​ലൊ​ന്നാ​യ റാ​ഫി മെ​ക്കാ​ർ​ട്ടി​നി​ലെ റാ​ഫി​യു​ടെ സ​ഹോ​ദ​ര​ൻ കൂ​ടി​യാ​ണ് ഷാ​ഫി. സം​വി​ധാ​യ​ക​ൻ സി​ദ്ദീ​ഖ് ഷാ​ഫി​യു​ടെ അ​മ്മാ​വ​നാ​ണ്. സം​വി​ധാ​യ​ക​ൻ, തി​ര​ക്ക​ഥാ​കൃ​ത്ത് തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ അ​ദ്ദേ​ഹം നി​ര​വ​ധി ചി​ത്ര​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്ക് പ്രി​യ​ങ്ക​ര​നാ​യ സം​വി​ധാ​യ​ക​നാ​യി മാ​റി.
2001ൽ ​വ​ൺ​മാ​ൻ​ഷോ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി. ക​ല്യാ​ണ​രാ​മ​ൻ, പു​ലി​വാ​ൽ ക​ല്യാ​ണം, തൊ​മ്മ​നും മ​ക്ക​ളും, മാ​യാ​വി, ചോ​ക്ലേ​റ്റ്, ലോ​ലി​പോ​പ്, ച​ട്ട​മ്പി​നാ​ട്, മേ​രി​ക്കു​ണ്ടൊ​രു കു​ഞ്ഞാ​ട്, മേ​ക്ക​പ്പ്മാ​ൻ, വെ​നീ​സി​ലെ വ്യാ​പാ​രി, 101 വെ​ഡ്ഡിം​ഗ്സ്, 2 ക​ൺ​ട്രീ​സ് തു​ട​ങ്ങി നി​ര​വ​ധി ഹി​റ്റ് ചി​ത്ര​ങ്ങ​ളു​ടെ സം​വി​ധാ​യ​ക​നാ​യി​രു​ന്നു അ​ദ്ദേ​ഹം. 2022ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​ന​ന്ദം പ​ര​മാ​ന​ന്ദം എ​ന്ന ചി​ത്ര​മാ​ണ് ഒ​ടു​വി​ൽ സം​വി​ധാ​നം ചെ​യ്ത ചി​ത്രം.

RECOMMENDED NEWS

കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

3 months ago
വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

വില്യാപ്പള്ളിയില്‍ വീടിനു തീപിടിച്ച് വയോധിക മരിച്ചു

4 months ago

സിപിഎം ജില്ലാ സമ്മേളനം: ദേശീയ സെമിനാർ നാളെ

5 months ago

രാഷ്ട്രം റിപ്പബ്ലിക് ദിനാഘോഷത്തില്‍; എങ്ങും ദേശസ്‌നേഹം തുളുമ്പുന്ന പരിപാടികള്‍

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal