കുറ്റ്യാടി: ഭരണഘടനയും ഐക്യവും മതേതരത്വവും ഇല്ലാതാക്കാന്‍ ആര് ശ്രമിച്ചാലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത്
നില നില്‍ക്കുന്നിടത്തോളം കാലം നാം നേടിയെടുത്ത ജനാധിപത്യ മതേതര തത്വങ്ങള്‍ക്ക് ഒരു പോറല്‍ പോലും ഏല്‍പിക്കാന്‍ അനുവദിക്കില്ലന്ന് ഷാഫി പറമ്പില്‍ എംപി.
കുറ്റ്യാടി എംഐയുപിയില്‍ നടന്ന സബര്‍മതി സാംസ്‌കാരിക വേദിയുടെ ‘ഭാരതീയം 25 ‘ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വം എന്ന മുദ്രാവാക്യമാണ് നമ്മുടേത്. വ്യത്യസ്ത ജാതി, മത, വേഷം, ഭാഷ, സംസ്‌കാരമുള്ളവര്‍ ഒരു മാലയില്‍ കോര്‍ത്ത പൂക്കളെ പോലെ നമ്മുടെ നേതാക്കന്‍മാരും പൂര്‍വ്വികരും കാത്തുസൂക്ഷിച്ച ഐക്യത്തിന് വിള്ളല്‍ വീഴ്ത്താനുള്ള ഏത് ശ്രമങ്ങളെയും ചെറുത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
സബര്‍മതി ചെയര്‍മാന്‍ എസ്.ജെ.സജീവ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള മുഖ്യാതിഥിയായി. സംസ്‌കാരിക രംഗത്തെ പ്രമുഖരായ കല്‍പ്പറ്റ നാരായണന്‍, പി.ഹരിന്ദ്രനാഥ്, പ്രൊഫ.കെ.എന്‍.എ.ഖാദര്‍ എന്നിവര്‍ വിവിധ
വിഷയങ്ങള്‍ കൈകാര്യം ചെയ്തു സംസാരിച്ചു. കണ്‍വീനര്‍ തളിയില്‍ ബാലന്‍, ഭാരവാഹികളായ ശ്രീജേഷ് ഊരത്ത്, പി.പി.ദിനേശന്‍, ജി.മണിക്കുട്ടന്‍, വി.വി.ദിനേശ്, റോബിന്‍ ജോസഫ്, കെ.കെ. സന്തോഷ്, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍, കെ.എസ്.അബ്ദുള്ള, ടി.സുരേഷ് ബാബു, ജെ.ഡി.ബാബു, അനസ് വി.വി., ശശികുമാര്‍ ഊരത്ത്, രമേശ് ബാബു കാക്കന്നുര്‍, അനിഷ പ്രദീപ്, സജീഷ എടക്കുടി, പി.കെ സുരേഷ് മുതലായവര്‍ നേതൃത്വം നല്‍കി. സാംസ്‌കാരിക രാഷ്ട്രീയ, കലാ രംഗത്തെ
നൂറ് കണക്കിന് പേര്‍ സബര്‍മതിയുടെ ഭാരതീയം പരിപാടിക്ക് സാക്ഷിയായി.
-എലിയാറ ആനന്ദന്‍