കായിക പ്രതിഭകളെ ചോമ്പാല്‍ കമ്പയിന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് അനുമോദിച്ചു. കുഞ്ഞിപ്പള്ളി നാദവര്‍ധിനി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ ക്രിക്കറ്റ് എ ടീം ഫീല്‍ഡിങ്ങ് കോച്ച് മസ്ഹര്‍ മൊയ്തു ഉദ്ഘാടനം ചെയ്തു.
പുതിയ കായിക പ്രതിഭകളെ കണ്ടെത്താന്‍ ക്ലബ്ബുകള്‍ക്ക് പ്രത്യേക മാജിക്കല്‍ ശക്തിയുണ്ടെന്നും ശാരിരികവും മാനസിക ക്ഷമതയുമുള്ള സമൂഹത്തെ വാര്‍ത്ത് എടുക്കാനുള്ള കടമ ക്ലബുകള്‍ എറ്റെടുക്കണമെന്നും മസ്ഹര്‍ മൊയ്തു പറഞ്ഞു. സമ്മാനദാനം കണ്ണൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ഫിജാസ് അഹ്‌മദ് നടത്തി.
ക്ലബ്ബ് പ്രസിഡണ്ട് പ്രദീപ് ചോമ്പാല അധ്യഷത വഹിച്ചു. കെ. ജഗന്‍ മോഹന്‍, ബി.കെ. റൂഫൈയിദ്, വി.കെ ഷഫീര്‍, പി.പി ഷിഹാബുദ്ദീന്‍, എന്‍.കെ ശ്രീജയന്‍, വി.കെ ഇലാസ്, കെ.ഷാനിദ് എന്നിവര്‍ സംസാരിച്ചു.