Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം; വടകരയുടെ സ്വന്തം ‘ദിശ’ രണ്ടാം വാര്‍ഷികാഘോഷത്തിന്

January 25, 2025
in കായികം
A A
Share on FacebookShare on Twitter

വടകര: എല്ലാവര്‍ക്കും സ്‌പോര്‍ട്‌സ് എല്ലാവര്‍ക്കും ആരോഗ്യം എന്ന ആശയത്തോടെ വടകര നഗരസഭ നടപ്പിലാക്കുന്ന സമഗ്ര കായിക പരിശീലന പരിപാടിയായ ‘ദിശ’ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ദിശയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 11, 12 തീയതികളില്‍ താലൂക്ക്തല കായിക മേള നടത്തുമെന്ന് ചെയര്‍പേഴ്‌സണ്‍ കെ.പി.ബിന്ദു വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വടകര, തോടന്നൂര്‍, ചോമ്പാല, നാദാപുരം, കുന്നുമ്മല്‍ ഉപജില്ലകളിലെ കുട്ടികള്‍ക്കായി നാല് കാറ്റഗറിയിലായാണ് മത്സരം. റിലേ കൂടാതെ ഒരു കുട്ടിക്ക് രണ്ട് ഇനങ്ങളില്‍ പങ്കെടുക്കാം. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളിന് 50,000 രൂപയും രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്ന സ്‌കൂളുകള്‍ക്ക് യഥാക്രമം 25,000, 10,000 രൂപ വീതവും നല്‍കും. ഓണ്‍ലൈനായാണ് എന്‍ട്രി സ്വീകരിക്കുന്നത്. ഫെബ്രുവരി മൂന്നിന് വൈകുന്നേരം അഞ്ചാണ് അവസാന സമയം.
കുട്ടികള്‍ക്ക് ജീവിത ലഹരി കളികളിലൂടെ ആവട്ടെ എന്ന ലക്ഷ്യത്തോടെ കളിസ്ഥലങ്ങള്‍ രൂപപെടുത്തി എടുക്കാനും നഗരസഭ ശ്രമിക്കുകയാണെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.കെ.സതീശന്‍, എഇഒ വിനോദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

രജിസ്‌ട്രേഷന് ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

 https://docs.google.com/forms/d/e/1FAIpQLSeANiCvItG-XvKZ0PsW1klWEBeMgrSCpL1-d79NjWFPJATL8g/viewform?usp=sharing

RECOMMENDED NEWS

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

വേടനെതിരെയുള്ള പുലിപ്പല്ല് കേസ്; റേഞ്ച് ഓഫീസര്‍ക്ക് സ്ഥലംമാറ്റം

1 month ago
വള്ളിയാട് പുതിയോട്ടും കാട്ടില്‍ കല്യാണിഅമ്മ അന്തരിച്ചു

വള്ളിയാട് പുതിയോട്ടും കാട്ടില്‍ കല്യാണിഅമ്മ അന്തരിച്ചു

2 weeks ago
ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

2 weeks ago
കുരുന്നുകള്‍ക്ക് ഉണര്‍വേകി പ്രവേശനോത്സവം

കുരുന്നുകള്‍ക്ക് ഉണര്‍വേകി പ്രവേശനോത്സവം

5 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal