Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കയ്യേറ്റം അവസാനിപ്പിച്ച് പുഴയുടെ നീരൊഴുക്ക് സുഗമമാക്കണം: ആര്‍ജെഡി

January 25, 2025
in പ്രാദേശികം
A A
Share on FacebookShare on Twitter

നാദാപുരം: തെരുവംപറമ്പ് പുഴയോരത്തെ കയ്യേറ്റങ്ങള്‍ അവസാനിപ്പിച്ച് പുഴയുടെ നീരൊഴുക്ക് സുഗമമാക്കണമെന്നും പുഴയില്‍ കുന്ന്കൂട്ടിയ മണലും മണ്ണും നീക്കം ചെയ്ത് പുഴയുടെ ഒഴുക്കിന് തടസ്സമാകാതെ പുഴ സംരക്ഷിക്കണമെന്നും ആര്‍ജെഡി മണ്ഡലം നേതാക്കള്‍ ആവശ്യപ്പെട്ടു. ഇറിഗേഷന്‍, ജിയോളജി, റവന്യു വകുപ്പുകള്‍ സംയുക്ത പരിശോധന നടത്തി പുഴ കയ്യേറ്റത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ അഭ്യര്‍ഥിച്ചു. നേതാക്കള്‍ പുഴയോരവും പരിസരവും സന്ദര്‍ശിച്ചു. പരിസര വാസികളും മയ്യഴി പുഴയോര ജനകീയ കൂട്ടായ്മ പ്രവര്‍ത്തകരുമായ കളത്തില്‍ മുഹമ്മദ് ഇഖ്ബാല്‍, എന്‍.കെ ഹമീദ് എന്നിവരുമായി നേതാക്കള്‍ ആശയ വിനിമയം നടത്തി.
നാദാപുരം, വാണിമേല്‍ വില്ലേജുകളിലെ എഫ്എംബി വെച്ച് പരിശോധന നടത്തി പുഴയുടെ കൃത്യമായ അതിര്‍ത്തി നിര്‍ണയിക്കണമെന്നും അനധികൃത കയ്യേറ്റം നടത്തിയവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിക സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. മുന്‍കാലങ്ങളിലുണ്ടായിരുന്ന കൈവഴി തോടുകളും, കിണറുകളും നീരൊഴുക്കും ഇപ്പോഴില്ലെന്നു പരിസരവാസികള്‍ പറഞ്ഞു. കളിസ്ഥലം പോലെ തന്നെ പ്രാധാന്യം പരിസ്ഥിതിക്കും പുഴ സംരക്ഷണത്തിനും ഉണ്ടാകണം. സ്വാഭാവിക ഒഴുക്ക് തടസ്സപ്പെടുമ്പോള്‍ പുഴ ഗതി മാറി പരിസരത്തെ ജനങ്ങളെ ബാധിക്കുന്ന രീതിയില്‍ മാറും.
ആര്‍ജെഡി നാദാപുരം മണ്ഡലം പ്രസിഡന്റ് വത്സരാജ് മണലാട്ട്, മണ്ഡലം ഭാരവാഹികളായ കെ.വി നാസര്‍, ടി.കെ ബാലന്‍, വി.കെ.പവിത്രന്‍ മറ്റു നേതാക്കളായ ടി.മഹേഷ്, ചന്ദ്രന്‍ വാണിമേല്‍, സുരേഷ് മരുതേരി, ശ്രീജിത്ത് പുറക്കാലുമ്മല്‍, എം.പി സഞ്ജയ് ബാവ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

RECOMMENDED NEWS

കൊയിലാണ്ടിയിൽ ആന ഇടയാൻ കാരണം പടക്കമല്ലെന്ന് വനംവകുപ്പ്; നാട്ടാന പരിപാലനച്ചട്ടം ലംഘിച്ചെന്ന് റവന്യൂ വകുപ്പ്

ആനകള്‍ ഇടഞ്ഞു 3 പേരുടെ മരണം: പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

4 months ago
22 കോടിയുടെ വികസനകുതിപ്പ്; കെട്ടും മട്ടും മാറി വടകര റെയില്‍വേ സ്റ്റേഷന്‍

22 കോടിയുടെ വികസനകുതിപ്പ്; കെട്ടും മട്ടും മാറി വടകര റെയില്‍വേ സ്റ്റേഷന്‍

2 months ago
വടകര ജെടിഎസിന് സമീപം വൈദ്യരവിട ദേവി അന്തരിച്ചു

വടകര ജെടിഎസിന് സമീപം വൈദ്യരവിട ദേവി അന്തരിച്ചു

3 months ago
കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

കേന്ദ്ര നീക്കം ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: പിണറായി വിജയന്‍

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal